ഫോര്‍ട്ട്‌ കൊച്ചി


സ്ഥലം : എറണാകുളം ടൗണില്‍ നിന്ന്‌ 13 കി. മീ.

ഫോര്‍ട്ട്‌ കൊച്ചിയുടെ തെരുവുകളില്‍ ചരിത്രം മിടിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ വിദേശ കപ്പിത്താന്‍മാര്‍ ഇവിടെ തമ്പടിച്ചാണ്‌ തങ്ങളെ മയക്കിയ കൊച്ചിയെ കീഴ്‌പ്പെടുത്തിയത്‌. പലരും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്‌തു. ചരിത്രാവശിഷ്ടങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഈ സ്ഥലം. കൊച്ചി നഗരസഭയുടെ 'ഫോര്‍ട്ട്‌ കൊച്ചി കാണല്‍' പരിപാടി ഈ നാടിന്റെ ചരിത്രം അനാവരണം ചെയ്യുന്നു.

എ. ഡി. 1341-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കര പിളര്‍ന്ന്‌ കടല്‍ ഈ പ്രദേശത്തിന്റെ ഉള്ളിലേയ്‌ക്ക്‌ പ്രവേശിച്ചു. ലോകത്തിലെ തന്നെ മികച്ച പ്രകൃതിദത്ത തുറമുഖങ്ങളില്‍ ഒന്നാക്കി കൊച്ചിയെ മാറ്റിയ പ്രകൃതിയുടെ ഇടപെടലായിരുന്നു അത്‌. ഈ തുറമുഖത്തിലൂടെയായിരുന്നു അസംഖ്യം വിദേശികള്‍ കേരളത്തിലെത്തിയത്‌. 15-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഈ മണ്ണിലെത്തി. 1663-ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കീഴടക്കി ഫോര്‍ട്ട്‌ കൊച്ചി സ്വന്തമാക്കി. 1795-ല്‍ ബ്രിട്ടീഷുകാര്‍ ഈ മണ്ണ്‌ കീഴടക്കി. 1660-കളില്‍ ഫോര്‍ട്ടു കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളില്‍ ഒന്നായി. തുടര്‍ന്ന്‌ നിരന്തരം പട്ടാള ബാരക്കുകളും ചെറുകിട കപ്പല്‍ നിര്‍മ്മാണ ശാലകളും ഇവിടെയുണ്ടായി. ക്രിസ്‌തുമതം സ്വാധീനം നേടി. ഒരു നൂറ്റാണ്ട്‌ കഴിഞ്ഞപ്പോള്‍ 13 സമൂഹങ്ങളുടെ ഹൃദയഭൂമിയായി ഫോര്‍ട്ടു കൊച്ചി മാറി.

വാസ്‌കോ ഡ ഗാമ ചതുരത്തിനു സമീപത്തെ ചീനവലകള്‍, സാന്താ ക്രൂസ്‌ ബസലിക്ക, സെന്റ്‌ ഫ്രാന്‍സിസ്‌ ചര്‍ച്ച്‌, വി.ഒ.സി. ഗേറ്റ്‌, ബാസ്റ്റണ്‍ ബംഗ്ലാവ്‌ എന്നിവ ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ചിലതാണ്‌. പോര്‍ച്ചുഗീസുകാരാണ്‌ സാന്താക്രൂസ്‌ ബസലിക്ക പണിതത്‌. 1558-ല്‍ പോപ്പ്‌ പോള്‍ നാലാമന്‍ ബസലിക്കയെ കത്തീഡ്രലായി ഉയര്‍ത്തി. പിന്നീട്‌ ബ്രിട്ടീഷുകാര്‍ ഈ കെട്ടിടം തകര്‍ത്തു. 1887-ല്‍ അവര്‍ പുതിയ കെട്ടിടം പണികഴിപ്പിച്ചു. 1905-ല്‍ പണിപൂര്‍ത്തിയായി. 1984-ല്‍ പോപ്‌ ജോണ്‍പോള്‍ രണ്ടാമന്‍ ഈ പള്ളിയെ ബസലിക്കയായി ഉയര്‍ത്തി.

1503 മുതല്‍ 1663 വരെ ഫോര്‍ട്ട്‌ കൊച്ചി ഭരിച്ച പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച സെന്റ്‌ ഫ്രാന്‍സിസ്‌ ചര്‍ച്ച്‌, ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ പള്ളികളില്‍ ഒന്നാണ്‌. സി.എസ്‌.ഐയുടെ അധീനതയിലാണ്‌ ഈ പള്ളി ഇപ്പോള്‍. 1524-ല്‍ വാസ്‌കോ ഡ ഗാമ മരിച്ചപ്പോള്‍ ഈ പളളി വളപ്പിലാണ്‌ അടക്കം ചെയ്‌തത്‌. 14 വര്‍ഷം കഴിഞ്ഞ്‌ ഭൗതികാവശിഷ്ടങ്ങള്‍ പോര്‍ച്ചുഗലിലേയ്‌ക്ക്‌ കൊണ്ടു പോയി. ഇങ്ങനെ ഫോര്‍ട്ടു കൊച്ചിയുടെ ഓരോ തരിമണ്ണിനും ഒരു ചരിത്രം പറയാനുണ്ടാകും.

എത്തേണ്ട വിധം -
എറണാകുളം ടൗണില്‍ നിന്നും 13 കി. മീ. ബസ്‌ യാത്ര ചെയ്‌താല്‍ ഫോര്‍ട്ട്‌ കൊച്ചിയിലെത്താം. എറണാകുളം മെയിന്‍ ബോട്ട്‌ ജെട്ടിയില്‍ നിന്ന്‌ ഒരു മണിക്കൂര്‍ ബോട്ട്‌ യാത്ര ചെയ്‌താലും മതി.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം ടൗണ്‍
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 20 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.