സെയിന്റ്‌ ആഞ്ചലോ കോട്ട


സ്ഥലം : കണ്ണൂരിന്‌ 3 കി. മീ. പടിഞ്ഞാറ്‌. 

പോര്‍ച്ചുഗീസ്‌ വൈസ്രോയി ഫ്രാന്‍സെസ്‌ക്കോ ഡി അല്‍മേഡ 1505-ല്‍ പണികഴിപ്പിച്ച ഈ ചെങ്കല്‍ ക്കോട്ടയ്‌ക്ക്‌ ത്രികോണാകൃതിയാണ്‌. 1663-ല്‍ കോട്ട ഡച്ചുകാര്‍ കീഴ്‌പ്പെടുത്തുകയും കണ്ണൂരിലെ അലി രാജാവിന്‌ വില്‍ക്കുകയും ചെയ്‌തു. 

1790-ല്‍ ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചെടുക്കുകയും മലബാറിലെ അവരുടെ പ്രധാന പട്ടാളത്താവളങ്ങളില്‍ ഒന്നാക്കി മാറ്റുകയും ചെയ്‌തു. ഇപ്പോള്‍ പുരാവസ്‌തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിതസ്‌മാരകമാണ്‌ ഈ കോട്ട. വെളിയില്‍ കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ തിരമാല ശല്യം ഉണ്ടാകുന്നില്ല. കോട്ടയില്‍ നിന്നാല്‍ മാപ്പിള ബേ മീന്‍പിടിത്ത തുറമുഖവും ധര്‍മ്മടം ദ്വീപും കാണാം. 

പ്രകൃതിദത്തതുറമുഖമായ മാപ്പിള ബേയില്‍ ഇന്തോ - നോര്‍വീജിയന്‍ പ്രോജക്ടിന്റെ ഭാഗമായി ആധുനിക വത്‌കരണം നടന്നിട്ടുണ്ട്‌. അഞ്ച്‌ ഏക്കര്‍ വിസ്‌തൃതിയുള്ള ധര്‍മ്മടം ദ്വീപ്‌ തീരത്തു നിന്ന്‌ 100 മീറ്റര്‍ മാത്രം അകലെയാണ്‌. 

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കണ്ണൂര്‍ 3 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 93 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.