വിഷു


മേടമാസം ഒന്നാം തീയതി കേരളമാകമാനം വിഷു ആഘോഷിക്കുന്നു. വിഷുക്കണിയാണ്‌ ഈ ദിവസത്തിന്റെ പ്രത്യേകത. പുലര്‍ച്ചയ്‌ക്ക്‌ ഉറക്കമെഴുന്നേറ്റ്‌ കണ്ണു തുറക്കുമ്പോള്‍ കാണുന്ന ആദ്യ ദൃശ്യമാണ്‌ കണി. വിഷുക്കണി ആ ഒരു വര്‍ഷത്തെ മുഴുവന്‍ ഫലം നിശ്ചയിക്കുമെന്നാണു വിശ്വാസം. ഉരുളിയിലോ മറ്റോ അരി, പുതുവസ്‌ത്രം, കണിവെള്ളരിക്ക, പച്ചമാങ്ങ, വെറ്റില, അടയ്‌ക്ക, ചക്ക, കണ്ണാടി, കണിക്കൊന്നപ്പൂവ്‌ തുടങ്ങിയവ ഒരുക്കിവച്ച്‌ കണികാണുന്നതാണ്‌ വിഷുക്കണി എന്ന ചടങ്ങ്‌. ഉരുളിക്കടുത്ത്‌ നിലവിളക്ക്‌ കത്തിച്ചു വച്ചിരിക്കും. കുടുംബത്തിലെ ഒരു മുതിര്‍ന്നയാള്‍ ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തി കണ്ണു പൊത്തി കൊണ്ടുവന്ന്‌ വിഷുക്കണി കാണിക്കും. മുതിര്‍ന്നവര്‍ കുടുംബത്തിലെ ഇളയവര്‍ക്ക്‌ പണം സമ്മാനിക്കുന്ന 'കൈനീട്ട'മാണ്‌ വിഷുപ്പുലരിയിലെ മറ്റൊരു ചടങ്ങ്‌. വിഷുസദ്യയുമുണ്ടാവും. വടക്കന്‍ കേരളത്തില്‍ പടക്കം പൊട്ടിച്ചാണ്‌ വിഷു ആഘോഷിക്കുന്നത്‌.[[F042]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.