കേരള കലാമണ്ഡലം



സ്ഥലം : ചെറുതുരുത്തി, തൃശ്ശൂരിന്‌ 32 കി. മീ. വടക്ക്‌

കേരളകലകളുടെ അന്താരാഷ്ട്ര പ്രശസ്‌തമായ പഠനകേന്ദ്രമാണ്‌ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം. കഥകളിക്ക്‌ പുനര്‍ജീവനേകിയ കലാമണ്ഡലമാണ്‌ ഏറ്റവും പ്രശസ്‌തമായ കഥകളി പരിശീലനകേന്ദ്രവും. രാജ്യാന്തര പ്രശസ്‌തരായ ഒട്ടേറെ കഥകളി കലാകാരന്മാരും കലാകാരികളും നര്‍ത്തകീനര്‍ത്തകന്മാരും കലാമണ്ഡലത്തില്‍ പഠിച്ചവരാണ്‌. 

മഹാകവി വള്ളത്തോള്‍ നാരായണമേനോനാണ്‌ കലാമണ്ഡലം സ്ഥാപിച്ചത്‌. മുകുന്ദരാജാവിന്റെ സഹായത്തോടെയായിരുന്നു അത്‌. കഥകളി തകര്‍ച്ച നേരിട്ടു കൊണ്ടിരുന്ന കാലത്താണ്‌ വള്ളത്തോള്‍ അതിന്റെ പുനരുജ്ജീവനത്തിനായി കലാമണ്ഡലം സ്ഥാപിച്ചത്‌. മുകുന്ദരാജാവും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനുമെല്ലാം മഹാകവിയെ ആവോളം സഹായിച്ചു. പ്രശസ്‌തകലാകാരന്മാരെവച്ച്‌ കഥകളി നടത്തിയും ഭാഗ്യക്കുറി നടത്തിയുമാണ്‌ കലാമണ്ഡലത്തിനായി അവര്‍ പണം കണ്ടെത്തിയത്‌. പിന്നീട്‌ കഥകളി, തുള്ളല്‍, കൂടിയാട്ടം, മോഹിനിയാട്ടം, പഞ്ചവാദ്യം തുടങ്ങിയ കേരളീയ കലാരൂപങ്ങള്‍ക്കെല്ലാം കലാമണ്ഡലം പിള്ളത്തൊട്ടിലായി. ഗുരുകുലസമ്പ്രദായമാണ്‌ കലാമണ്ഡലത്തില്‍ സ്വീകരിച്ചിട്ടുള്ളത്‌. 

ക്ഷേത്രസന്നിധിക്കു പുറത്തു നിര്‍മിച്ച ആദ്യത്തെ കൂത്തമ്പലമാണ്‌ കലാമണ്ഡലത്തിലേത്‌. ഭരതന്റെ നാട്യശാസ്‌ത്രത്തില്‍ നാട്യഗൃഹങ്ങള്‍ക്കു നിശ്ചയിച്ചിട്ടുള്ള കണക്കുകള്‍ക്കനുസരിച്ചു നിര്‍മിച്ച ഈ കൂത്തമ്പലത്തിന്‌ 14.62 മീറ്റര്‍ നീളവും 7.32 മീറ്റര്‍ വീതിയുമുണ്ട്‌. നാലു മരത്തൂണുകളാണ്‌ കൂത്തമ്പലത്തെ താങ്ങി നിര്‍ത്തുന്നത്‌. അണിയറ, രംഗം, മൃദംഗമണ്ഡപം എന്നിവയാണ്‌ ഈ നാട്യഗൃഹത്തിന്റെ മൂന്നുഭാഗങ്ങള്‍. 

കഥകളിയും നൃത്തങ്ങളും ഉള്‍പ്പെടെയുള്ള വിവിധ കലാവിഭാഗങ്ങളില്‍ കലാമണ്ഡലം കോഴ്‌സുകള്‍ നടത്തുന്നു. 

മേല്‍വിലാസം 
Kerala Kalamandalam
Vallathol Nagar, Cheruthuruthy
Thrissur - 679531
Tele : 00 91 488 2462418

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഷൊര്‍ണ്ണൂര്‍ 10 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി 90 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.