ചെന്തുരുണി വന്യമൃഗസങ്കേതം


1984 ലാണ്‌ ചെന്തുരുണിയെ വന്യമൃഗസങ്കേതമായി പ്രഖ്യാപിച്ചത്‌. ആന, കടുവ, കാട്ടുപോത്ത്‌, മാന്‍, കാട്ടുപന്നി, സിംഹവാലന്‍ കുരങ്ങ്‌ തുടങ്ങിയവയാണ്‌ പ്രധാന അന്തേവാസികള്‍. വനത്തില്‍ സുലഭമായ 'ചെന്തുരുണി' മരത്തില്‍ നിന്നാണ്‌ ഈ പേര്‌ ലഭിച്ചത്‌. 100 ചതുരശ്ര കിലോമീറ്ററോളം വിസ്‌തൃതിയുണ്ട്‌. ചെന്തുരുണി, കുളത്തൂപ്പുഴ നദികള്‍ക്ക്‌ കുറുകെ പണികഴിപ്പിച്ചിട്ടുള്ള അണക്കെട്ട്‌ ഈ വനത്തിന്‌ മധ്യേ 26 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള തടാകം സൃഷ്ടിച്ചിട്ടുണ്ട്‌. 

ഇന്ത്യയിലെ ഏറ്റവും പുരാതനമായ നദീതടസംസ്‌കാരങ്ങളില്‍ ഒന്ന്‌ (ബി. സി. 4400 - 3700) ഇവിടെ നിലനിന്നിരുന്നതായി പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്‌. ഇരുപതുപേര്‍ക്ക്‌ സുഖമായി താമസിക്കാനുള്ള ഒരു ഗുഹ ചെന്തുരുണിപ്പുഴയുടെ തീരത്തു നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഈ ഗുഹയില്‍ ബി. സി. 5210 - 4450 കാലത്ത്‌ വരച്ചതായി കരുതപ്പെടുന്ന ചിത്രങ്ങള്‍ ഉണ്ടത്രെ. 

എത്തേണ്ട വിധം -
റോഡിലൂടെ : കൊല്ലം ടൗണില്‍ നിന്ന്‌ കൊല്ലം - ചെങ്കോട്ട പാതയിലൂടെ 66 കി.മീ. പത്തനാപുരം താലൂക്ക്‌.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - തെന്‍മല
സമീപസ്ഥ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 72 കി. മീ. 

വിശദാംശങ്ങള്‍ക്ക്‌ :
ചീഫ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്‌റ്റ്‌ (വൈല്‍ഡ്‌ ലൈഫ്‌)
തിരുവനന്തപുരം - 695014
ടെലിഫാക്‌സ്‌ - 0471 - 322217

അല്ലെങ്കില്‍

വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍
ചെന്തുരുണി വന്യമൃഗസങ്കേതം
തെന്മല ഡാം പി. ഒ. 
കൊല്ലം
ഫോണ്‍ - 0475 344600

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.