രണ്ടാംഘട്ടം


പൂര്‍ണ്ണമായും സാഹിത്യനിരൂപകന്‍ എന്നു വിശേഷിപ്പിക്കാവുന്ന ആദ്യത്തെ എഴുത്തുകാരന്‍ സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിള്ളയായിരുന്നു. രാജരാജവര്‍മയുടെ ശിഷ്യ പ്രധാനിയായിരുന്ന പി. കെ. ക്ലാസിക്‌ കൃതികളോടാണു താത്‌പര്യം കാണിച്ചത്‌. തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ചെറുശ്ശേരി എന്നിവരെപ്പറ്റി അദ്ദേഹം എഴുതിയ മൂന്നു പ്രബന്ധങ്ങള്‍ വിമര്‍ശനത്തിന്റെ പ്രൗഢമാതൃകകളായിരുന്നു. (എന്നാല്‍ കുമാരനാശാന്റെ 'കരുണ'യെ 'കുചേല വൃത്തം വഞ്ചിപ്പാട്ടു'മായി താരതമ്യം ചെയ്‌ത്‌ മോശപ്പെട്ട നിരൂപണത്തിനും അദ്ദേഹം മാതൃക സൃഷ്ടിച്ചിട്ടുണ്ട്‌). മലയാളത്തിലെ ഗൗരവപൂര്‍ണ്ണമായ ആദ്യത്തെ സമഗ്രപഠനങ്ങളായിരുന്ന അവയില്‍ 'കുഞ്ചന്‍ നമ്പ്യാര്‍' 1906 ലും 'കൃഷ്‌ണഗാഥാനിരൂപണം' 1915 ലും 'തുഞ്ചത്തെഴുത്തച്ഛന്‍' 1930ലുമാണ്‌ പുറത്തു വന്നത്‌.

കെ. ആര്‍. കൃഷ്‌ണപിള്ള, പി. അനന്തന്‍ പിള്ള ('കേരളപാണിനി', 'വില്യം ഷെയ്‌ക്‌സ്‌പിയര്‍', 'മില്‍ട്ടന്‍'), കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍, കെ. എം. പണിക്കര്‍ ('കവിതാ തത്ത്വനിരൂപണം'), ഐ. സി. ചാക്കോ, പി. എം. ശങ്കരന്‍ നമ്പ്യാര്‍ ('സാഹിത്യലോചനം'), കുന്നത്ത്‌ ജനാര്‍ദ്ദനമേനോന്‍, ആറ്റൂര്‍ കൃഷ്‌ണപ്പിഷാരടി ('മലയാള ഭാഷയും സാഹിത്യവും'), കെ. വാസുദേവന്‍ മൂസത്‌, വടക്കുംകൂര്‍ രാജരാജവര്‍മ, ശിരോമണി പി., കൃഷ്‌ണന്‍ നായര്‍ ('കാവ്യജീവിതവൃത്തി') തുടങ്ങിയവരായിരുന്നു ഈ തലമുറയിലെ ശ്രദ്ധേയരായ മറ്റു നിരൂപകര്‍.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.