കാപ്പാട്‌ ബീച്ച്‌, കോഴിക്കോട്‌


സ്ഥലം : കോഴിക്കോട്‌ പട്ടണത്തില്‍ നിന്ന്‌ 16 കി. മി.

ഇന്ത്യയുടെ കോളനിവത്‌കരണ ചരിത്രത്തിന്‌ തുടക്കമിട്ട തീരമാണ്‌ കാപ്പാട്‌. 1498-ല്‍ കാപ്പാട്‌ തീരത്തെത്തിയ പോര്‍ച്ചുഗീസ്‌ നാവികന്‍ വാസ്‌കോ ഡ ഗാമ (1460 - 1524) കടല്‍ വഴി ഇന്ത്യയെ കണ്ടെത്തിയ ആദ്യ യൂറോപ്യനായി. 170 പേരുള്ള ഒരു സംഘത്തെ നയിച്ചു കൊണ്ടാണ്‌ ഗാമ അന്ന്‌ കാപ്പാട്‌ തീരത്തിറങ്ങിയത്‌. ക്രമേണ നിരവധി യൂറോപ്യന്‍ കപ്പലുകള്‍ ഇവിടെയെത്തി. ഓരോരുത്തരും കേരളത്തില്‍ നിന്ന്‌ വന്‍ തോതില്‍ സുഗന്ധവ്യഞ്‌ജനങ്ങള്‍ യൂറോപ്പിലേക്ക്‌ കടത്തി. കാപ്പാട്‌ ബീച്ചില്‍ വാസ്‌കോ ഡ ഗാമ വന്നിറങ്ങിയതായി കരുതപ്പെടുന്ന സ്ഥലത്ത്‌ ഒരു ചെറു ഫലകം മാത്രം ഇന്ന്‌ സ്ഥാപിച്ചിട്ടുണ്ട്‌. തിരക്കൊഴിഞ്ഞ, നിശ്ശബ്ദമായ ഒരു കടല്‍ത്തീരമാണിത്‌. തൊട്ടടുത്തുള്ള ശിലാക്ഷേത്രത്തിന്‌ എട്ട്‌ നൂറ്റാണ്ട്‌ പഴക്കമുണ്ടെന്ന്‌ കരുതുന്നു. കാപ്പാട്‌ ഗ്രാമത്തിലൂടെ ഒഴുകുന്ന കോരപ്പുഴയിലൂടെ ബോട്ടു സവാരി നടത്താനും കായലില്‍ പോകാനും സൗകര്യമുണ്ട്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌ 16 കി. മീ.
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 39 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.