ഉത്തരാധുനിക നിരൂപണം


ആധുനികരീതിയില്‍ നിന്നു വ്യത്യസ്‌തമായ സാഹിത്യസമീപനങ്ങള്‍ ഉയര്‍ത്തുകയും ആധുനികത ഉള്‍പ്പെടെയുള്ള പാരമ്പര്യങ്ങളെ പുനര്‍ വായനക്കും പുനര്‍ മൂല്യവിചാരത്തിനും വിധേയമാക്കുന്ന ഉത്തരാധുനിക നിരൂപണം 1990-കള്‍ മുതലാണ്‌ ആരംഭിച്ചത്‌. പാശ്ചാത്യ ഉത്തരാധുനിക സാഹിത്യസിദ്ധാന്തങ്ങളുടെയും തത്ത്വചിന്താപദ്ധതികളുടെയും സ്വാധീനത ഈ തലമുറയിലെ പല നിരൂപകരിലും കാണാം. വി. സി. ശ്രീജന്‍ ('ചിന്തയിലെ രൂപകങ്ങള്‍', 'അര്‍ത്ഥാന്തരന്യാസം', 'വാക്കും വാക്കും', 'ആധുനികാനന്തരം : വികലനവും വിമര്‍ശനവും', 'നോവല്‍ വായനകള്‍', 'അര്‍ത്ഥാന്തരങ്ങള്‍), പി. കെ. രാജശേഖരന്‍ ('പിതൃഘടികാരം : ഒ. വി. വിജയന്റെ കലയും ദര്‍ശനവും', 'അന്ധനായ ദൈവം : മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍', 'ഏകാന്ത നഗരങ്ങള്‍ : ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ സൗന്ദര്യശാസ്‌ത്രം', 'കഥാന്തരങ്ങള്‍ : മലയാള ചെറുകഥയുടെ ആഖ്യാന ഭൂപടം'), ഇ. വി. രാമകൃഷ്‌ണന്‍ ('അക്ഷരവും ആധുനികതയും', 'വാക്കും സമൂഹവും')പി. പി. രവീന്ദ്രന്‍ ('ഇടപെടലുകള്‍', 'ആധുനികാനന്തരം'), ബാലചന്ദ്രന്‍ വടക്കേടത്ത്‌, എസ്‌. എസ്‌. ശ്രീകുമാര്‍, വി. സി. ഹാരിസ്‌, കെ. എസ്‌. രവികുമാര്‍ ('ചെറുകഥ : വാക്കും വഴിയും', 'കഥയും ഭാവുകത്വപരിണാമവും', 'ആഖ്യാനത്തിന്റെ അടരുകള്‍')ജി. മധുസൂദനന്‍ ('കഥയും പരിസ്ഥിതിയും', 'ഭാവുകത്വം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍')തുടങ്ങിയവരാണ്‌ പ്രമുഖരായ ഉത്തരാധുനിക നിരൂപകര്‍.

1 അഭിപ്രായ(ങ്ങള്‍):

  1. Unknown said...:

    Kurach kudi sentence venam students okke assignment oke ezuthan help full ayeney thanks for the names of poets

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.