ട്രാങ്ക്വില്‍ ഹോംസ്‌റ്റേ (Tranquil Home stay)വയനാടന്‍ വനമേഖലയില്‍ നാനൂറ്‌ ഏക്കറോളം പരന്നു കിടക്കുന്ന ഒരു സ്വകാര്യ കാപ്പി - വാനിലത്തോട്ടമാണ്‌ ട്രാങ്ക്വില്‍ ഹോം സ്‌റ്റേ. കാഴ്‌ചകളുടെയും നിറങ്ങളുടെയും ശബ്ദവൈചിത്ര്യങ്ങളുടെയും ഒരു ഉത്സവപ്പറമ്പു കൂടിയാണ്‌ ഈ എസ്റ്റേറ്റ്‌. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇവിടെ എട്ട്‌ ഡീലക്‌സ്‌ മുറികളും ഒരു ആഡംബര ഏറുമാട (tree house)വുമുണ്ട്‌. ശ്രീമതി. ജിനി ദേയും ശ്രീ. വിക്ടര്‍ ദേയും സന്ദര്‍ശകരുടെ സൗകര്യങ്ങള്‍ അന്വേഷിക്കാറുണ്ട്‌. ഒന്നാംകിട ആധുനിക ഹോട്ടലുകളുടെ സൗകര്യങ്ങള്‍ക്കൊപ്പം ഗൃഹാന്തരീക്ഷവും ട്രാങ്ക്വില്‍ നല്‍കുന്നു. 

ഏലം, ഇലവര്‍ങ്‌ഗം തുടങ്ങിയ സുഗന്ധവ്യഞ്‌ജനങ്ങളുടെ പേരാണ്‌ മുറികള്‍ക്കു നല്‍കിയിരിക്കുന്നത്‌. മികച്ച രീതിയില്‍ സജ്ജീകരിക്കപ്പെട്ടതും അത്യാധുനിക ബാത്ത്‌ റൂമുകളോടു കൂടിയതുമാണ്‌ ഓരോ മുറിയും. ഏറുമാടം, തൂക്കുമഞ്ചം, ഗെയിംസ്‌ റൂം, ആയുര്‍വേദ തിരുമ്മല്‍ സൗകര്യം, നീന്തല്‍ക്കുളം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ കാപ്പി കൃഷിയും വാനില കൃഷിയും നേരിട്ടു കാണുകയും ചെയ്യാം. ഏതു സമയവും ഭക്ഷണവും ലഭിക്കും. 

എസ്റ്റേറ്റിലെ ഇന്ത്യാനാ ജോണ്‍സ്‌, ബ്രേവ്‌ ഹാര്‍ട്ട്‌, ടീസര്‍ തുടങ്ങിയ നടപ്പാതകളിലൂടെ സന്ദര്‍ശകര്‍ക്ക്‌ പക്ഷിനിരീക്ഷണത്തിനു പോകാന്‍ ട്രാങ്ക്വിലില്‍ അവസരമുണ്ട്‌. സമുദ്ര നിരപ്പില്‍ നിന്ന്‌ 3000 മീറ്റര്‍ ഉയരമുള്ള ഒരു പാറ എസ്റ്റേറ്റിലുണ്ട്‌. ഇതിനു മുകളില്‍ നിന്നാല്‍ അതിഗംഭീരമായ പ്രകൃതി ദൃശ്യം കാണാം. 

ട്രാങ്ക്വിലില്‍ നിന്നും ഒരു മണിക്കൂര്‍ നേരത്തെ കാര്‍ യാത്ര കൊണ്ട്‌ മുത്തങ്ങ വന്യജീവിസങ്കേതത്തിലെത്താം. എടയ്‌ക്കല്‍ ഗുഹകള്‍, കുപ്പമുടി മല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കും സൗകര്യമുണ്ട്‌. 

മേല്‍വിലാസം -
Tranquil
Kuppamudi Estate
Kolagappara P.O.
Wayanadu - 693 591
Tel : 00 91 4936 220244

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.