കാലാവസ്ഥ


ഭൂമധ്യരേഖയില്‍ നിന്ന്‌ 8 ഡിഗ്രി മാത്രം അകന്നു കിടക്കുന്നതിനാല്‍ ഉഷ്‌ണമേഖലാ കാലാവസ്ഥയാണ്‌ കേരളത്തില്‍ അനുഭവപ്പെടുന്നത്‌. ഭൂതലത്തിന്റെ നിമ്‌നോന്നതാവസ്ഥ കാലാവസ്ഥയെ സാരമായി ബാധിക്കുന്നു. കേരളത്തിലെ ഋതുക്കളെ മൂന്നായി വിഭജിക്കാം. പടിഞ്ഞാറന്‍ (കോട) മഴക്കാലം - (ജൂണ്‍ - സെപ്‌തംബര്‍), കിഴക്കന്‍ മഴക്കാലം (ഒക്ടോബര്‍ - ഡിസംബര്‍), വേനല്‍ക്കാലം (ജനുവരി - മേയ്‌) എന്നിവയാണവ(4). വേനല്‍ക്കാലത്തെ രണ്ടായും കണക്കാക്കാം. ജനുവരി - ഫെബ്രുവരിയിലെ തണുപ്പ്‌ കാലവും മാര്‍ച്ച്‌ - മേയിലെ വേനല്‍ക്കാലവും. പേരിനു മാത്രമുള്ളതാണ്‌ കേരളത്തിലെ തണുപ്പുകാലം. താപനില 22 ഡിഗ്രി സെല്‍ഷ്യസ്‌ താഴെപ്പോകുന്നത്‌ കേരളത്തില്‍ അപൂര്‍വ്വമാണ്‌. കേരളത്തില്‍ കടലോര പ്രദേശങ്ങളില്‍ ഒരിക്കലും ഉഷ്‌ണനില 17.5 ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞിട്ടില്ല(5). വേനല്‍ക്കാലത്തെ ശരാശരി താപനില 32 ഡിഗ്രി സെല്‍ഷ്യസിനും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്‌.[[D001]]

വേഗം കുറഞ്ഞ കാറ്റുകളും ഉയര്‍ന്ന അളവിലുള്ള മഴയുമാണ്‌ കേരളത്തിന്റെ കാലാവസ്ഥയുടെ സവിശേഷതകള്‍. പ്രധാന മഴക്കാലം തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ ഇടവപ്പാതിയാണ്‌. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷമാണ്‌ മറ്റൊരു മഴക്കാലം. പ്രതിവര്‍ഷം 120-140 ദിവസങ്ങള്‍ കേരളത്തില്‍ മഴക്കാലമാണ്‌. ശരാശരി പ്രതിവര്‍ഷ മഴവീഴ്‌ച 3017 മില്ലി മീറ്ററായി കണക്കാക്കിയിട്ടുണ്ട്‌. മഴകള്‍ പലപ്പോഴും വെള്ളപ്പൊക്കം സൃഷ്ടിച്ച്‌ കേരളീയരെ ദുരിതത്തിലാഴ്‌ത്തുന്നതു പതിവാണ്‌.[[D002]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.