തിരുവിതാംകൂര്‍


കേരളത്തിന്റെ തെക്കേയറ്റത്ത്‌ പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയ്‌ക്കുള്ള ഫലഭൂയിഷ്ടമായ പഴയ നാട്ടുരാജ്യം. ശ്രീ വാഴുങ്കോട്‌ (സമൃദ്ധിയുടെ നാട്‌) അഥവാ തിരുവാരങ്കോട്‌ എന്നതിന്റെ ഗ്രാമ്യരൂപമായ തിരുവന്‍കോടില്‍ നിന്നാണ്‌ തിരുവിതാംകൂര്‍ എന്ന പേരിന്റെ ഉദ്‌ഭവം. 

എ.ഡി. ആദ്യശതകങ്ങളില്‍ ആയ്‌ രാജാക്കന്മാര്‍ ഭരിച്ചിരുന്ന ഈ പ്രദേശം പിന്നീട്‌ വേണാട്‌ എന്നറിയപ്പെട്ടു. വേണാട്‌ കൊച്ചി വരെ വ്യാപിച്ച്‌ തിരുവിതാംകൂര്‍ എന്ന്‌ പ്രസിദ്ധി നേടിയത്‌ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ (1729 - 1758) കാലത്താണ്‌. രാജ്യത്തെ ആഭ്യന്തര കലഹങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുകയും ആറ്റിങ്ങല്‍, കൊല്ലം, കൊട്ടാരക്കര, കായംകുളം, അമ്പലപ്പുഴ നാട്ടുരാജ്യങ്ങള്‍ കീഴടങ്ങി തിരുവിതാംകൂര്‍ എന്ന പ്രബല രാഷ്ട്രത്തിന്‌ അടിത്തറയൊരുക്കുകയും ചെയ്‌തത്‌ മാര്‍ത്താണ്ഡവര്‍മയാണ്‌. തുടര്‍ന്നു ഭരിച്ച ധര്‍മ്മരാജാവ്‌ എന്നറിയപ്പെട്ട കാര്‍ത്തിക തിരുനാള്‍ രാമവര്‍മയ്‌ക്ക്‌ (1758 - 1798) മൈസൂറിലെ ടിപ്പുവിന്റെ ആക്രമണത്തെ നേരിടേണ്ടി വന്നുവെങ്കിലും രാജ്യാഭിവൃദ്ധി ലക്ഷ്യമാക്കി നിരവധി ഭരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. തുടര്‍ന്ന്‌ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ (1798 - 1810), റാണി ഗൗരിലക്ഷ്‌മീബായി (1810 - 1815) റാണി ഗൗരി പാര്‍വതീബായി (1815 - 1829), സ്വാതി തിരുനാള്‍ (1829 - 1847), ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1829 - 1860), ആയില്യം തിരുനാള്‍ (1860 - 1880), വിശാഖം തിരുനാള്‍ (1880 - 1885), ശ്രീമൂലം തിരുനാള്‍ (1885 - 1924), റാണി സേതു ലക്ഷ്‌മീബായി (1924 - 1931), ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ (1931 - 1949) എന്നിവര്‍ തിരുവിതാംകൂര്‍ ഭരിച്ചു. പത്മനാഭപുരവും തിരുവനന്തപുരവും ആയിരുന്നു ആധുനിക തിരുവിതാംകൂറിന്റെ തലസ്ഥാനങ്ങള്‍. തിരുവനന്തപുരത്തേക്ക്‌ സ്ഥിരമായി തലസ്ഥാനം മാറ്റിയത്‌ ധര്‍മരാജായാണ്‌. ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ പോരാടിയ വേലുത്തമ്പി ദളവയും പണ്ഡിതനും സംഗീത ചക്രവര്‍ത്തിയുമായ സ്വാതി തിരുനാളും ക്ഷേത്രപ്രവേശന വിളംബരം നടത്തിയ അവസാന ഭരണാധികാരി ചിത്തിര തിരുനാളും തിരുവിതാംകൂര്‍ ചരിത്രത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടും.[[B076]] 

1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമാകുമെന്ന ദിവാന്‍ സി. പി. രാമസ്വാമി അയ്യരുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന്‌ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ആദ്യത്തെ ജനകീയ മന്ത്രിസഭ നിലവില്‍ വന്നു (1948 മാര്‍ച്ച്‌). തിരുവിതാംകൂറും കൊച്ചിയുമായി യോജിപ്പിച്ച്‌ തിരു-കൊച്ചി സംസ്ഥാനം 1949 ജൂലൈ 1 -നും മലബാറുമായി ചേര്‍ന്ന്‌ കേരള സംസ്ഥാനം 1956 നവംബര്‍ 1 - നും രൂപം കൊണ്ടു. കേരള സംസ്ഥാന രൂപീകരണം വരെ തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും രാജപ്രമുഖ പദവി ചിത്തിര തിരുനാളിനായിരുന്നു[[B077]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.