കേരളസംസ്ഥാനം


ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും അവയ്‌ക്കു പശ്ചാത്തലമായി ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുമാണ്‌ ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്‌. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളി, ബ്രഹ്മാനന്ദ ശിവയോഗി, വാഗ്‌ഭടാനന്ദ ഗുരു, വൈകുണ്‌ഠ സ്വാമികള്‍ തുടങ്ങിയ ഒട്ടേറെ നവോത്ഥാന നായകര്‍ ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ മഹത്തായ പങ്കു വഹിച്ചു. സാമുദായിക സംഘടനകളും മറ്റു പരിഷ്‌കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയ സംഘടനകളും നിര്‍വഹിച്ച സംഘടിതയത്‌നങ്ങളും വിദ്യാഭ്യാസപുരോഗതിയുമില്ലായിരുന്നെങ്കില്‍ ആധുനിക കേരളം സാധ്യമാകുമായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തോടൊപ്പം രാജവാഴ്‌ചയ്‌ക്കെതിരെ ഉത്തരവാദിത്ത ഭരണത്തിനും സാമൂഹികാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങളും സ്വാതന്ത്ര്യപൂര്‍വ കേരളത്തില്‍ അരങ്ങേറി.

1949 ജൂലൈ ഒന്നിന്‌ തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച്‌ തിരു-കൊച്ചി സംസ്ഥാനം രൂപവത്‌കരിച്ചു. ടി. കെ. നാരായണ പിള്ളയായിരുന്നു ആദ്യ മുഖ്യമന്ത്രി. ഭാരതസര്‍ക്കാരിന്റെ 1956-ലെ സംസ്ഥാന പുന:സംഘടനാ നിയമ പ്രകാരം തോവാള, അഗസ്‌തീശ്വരം, കല്‍ക്കുളം, വിളവങ്കോട്‌ എന്നീ നാലു തെക്കന്‍ താലൂക്കുകള്‍ തിരു-കൊച്ചിയില്‍ നിന്നു വേര്‍പെടുത്തി തമിഴ്‌ നാടിനോടു (അന്ന്‌ മദ്രാസ്‌ സംസ്ഥാനം) ചേര്‍ത്തു. മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും തെക്കന്‍ കനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും കേരളത്തോടും ചേര്‍ന്നു. 1956 നവംബര്‍ ഒന്നിന്‌ ഇന്നത്തെ കേരള സംസ്ഥാനം രൂപമെടുത്തു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.