ബ്രിട്ടീഷ്‌ ആധിപത്യം


മറ്റു യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ വ്യാപാര ലക്ഷ്യവുമായി എത്തിയ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാകമ്പനി 1664-ല്‍ കോഴിക്കോട്‌ ഒരു വ്യാപാരശാല സ്ഥാപിച്ചു. 1684-ല്‍ അവര്‍ തിരുവിതാംകൂറിലെ അഞ്ചുതെങ്ങ്‌ പ്രദേശം ആറ്റിങ്ങല്‍ റാണിയില്‍ നിന്നു സ്വന്തമാക്കി. 1695 -ല്‍ അവിടെ ഒരു കോട്ടയും പണി തീര്‍ത്തു. ഇതേകാലത്ത്‌ തലശ്ശേരിയിലും അവര്‍ ആസ്ഥാനമുറപ്പിച്ചു. 1723 ഏപ്രിലില്‍ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂറും ഉടമ്പടി സ്ഥാപിച്ചു. 1792-ല്‍ ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പു സുല്‍ത്താന്റെ കൈവശത്തു നിന്നും മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. 1791-ല്‍ കൊച്ചിയുമായും കമ്പനി ഉടമ്പടിയുണ്ടാക്കി. ഇതനുസരിച്ച്‌ പ്രതിവര്‍ഷം കപ്പം നല്‍കി കൊച്ചി രാജാവ്‌ ബ്രിട്ടീഷ്‌ സാമന്തനായി. 1800 മുതല്‍ കൊച്ചി മദ്രാസിലെ ബ്രിട്ടീഷ്‌ സര്‍ക്കാരിനു കീഴിലായി. 1795-ലെ ഉടമ്പടിയനുസരിച്ച്‌ തിരുവിതാംകൂറും ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മ അംഗീകരിച്ചു. ഇതനുസരിച്ച്‌ ഒരു ബ്രിട്ടീഷ്‌ റസിഡെന്റ്‌ തിരുവനന്തപുരത്തു താമസിച്ച്‌ ഭരണമേല്‍നോട്ടം വഹിച്ചു. പ്രതിവര്‍ഷം എട്ടുലക്ഷം രൂപയായിരുന്നു തിരുവിതാംകൂര്‍ നല്‍കേണ്ടിയിരുന്ന കപ്പം. 1805-ല്‍ ഒപ്പു വച്ച ഉടമ്പടി പ്രകാരം തിരുവിതാംകൂറില്‍ ഉണ്ടാകുന്ന ആഭ്യന്തര മത്സരങ്ങളിലും ലഹളകളിലും ഇടപെടാനുള്ള അധികാരവും ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. ഇതോടു കൂടി ഫലത്തില്‍ കേരളം മുഴുവന്‍ ബ്രിട്ടീഷ്‌ നിയന്ത്രണത്തിലായി.[[B078]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.