കോലത്തുനാട്‌


വടക്കേ മലബാര്‍ പ്രദേശമാണ്‌ കോലത്തുനാട്‌ എന്നറിയപ്പെടുന്നത്‌. സംഘകാലത്ത്‌ ഏഴിമല ആസ്ഥാനമാക്കിയ നന്നരാജവംശത്തിന്റെ കീഴിലായിരുന്നു പ്രദേശം. ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ശതകങ്ങളില്‍ വടക്കേ മലബാറിലെ വയനാട്‌, തലശ്ശേരി പ്രദേശങ്ങള്‍ കുലശേഖരന്മാരുടെ ആധിപത്യത്തിലായിരുന്നപ്പോള്‍ കാസര്‍കോട്‌, ചിറയ്‌ക്കല്‍ പ്രദേശങ്ങള്‍ എഴിമലയ്‌ക്കടുത്ത്‌ ആസ്ഥാനമുറപ്പിച്ചിരുന്ന മൂഷക വംശത്തിന്റെ ഭരണത്തിലായിരുന്നു ഏഴിമല. നന്നന്റെ പിന്‍തുടര്‍ച്ചക്കാരാവണം മൂഷകര്‍. കുലശേഖരകാലത്ത്‌ തന്നെ ഒരു സ്വതന്ത്ര രാജ്യമായിരുന്നു ഇതെന്ന്‌ ചില ചരിത്രകാരന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌. കുലശേഖര സാമ്രാജ്യത്തിന്റെ പതനത്തോടെയാവണം പ്രബലമായ സ്വതന്ത്രരാജ്യമായി മാറിയത്‌ എന്നും വാദമുണ്ട്‌. മൂഷകരാജ്യമാണ്‌ പതിനാലാം ശതകത്തില്‍ കോലത്തുനാട്‌ എന്ന്‌ അറിയപ്പെടാന്‍ തുടങ്ങിയത്‌. രാജാക്കന്മാരെ കോലത്തിരി (കോല സ്‌ത്രീ എന്ന്‌ യൂറോപ്യന്‍ വിവരണങ്ങള്‍) എന്നു വിളിച്ചു പോന്നു. സംസ്‌കൃതത്തില്‍ 'കോലം' എന്നാല്‍ തോണിയെന്ന്‌ അര്‍ത്ഥം. കോലത്തിരിമാരുടെ രാജചിഹ്നം തോണിയായിരുന്നു.[[B069]]

മാര്‍ക്കോപോളോയുടെ യാത്രാവിവരണത്തില്‍ (പതിമൂന്നാം ശതകം) ഏലിരാജ്യം എന്ന്‌ കോലത്തുനാടിനെ പരാമര്‍ശിക്കുന്നു. പില്‍ക്കാലത്ത്‌, വടക്ക്‌ നേത്രാവതീ നദി മുതല്‍ തെക്ക്‌ കോരപ്പുഴ വരെയും കിഴക്ക്‌ കുടകുമല മുതല്‍ പടിഞ്ഞാറ്‌ അറബിക്കടല്‍ വരെയും കോലത്തുനാട്‌ വളര്‍ന്നു. കുമ്പള, നീലേശ്വരം, വടക്കന്‍ കോട്ടയം, കടത്തനാട്‌ എന്നീ പ്രദേശങ്ങള്‍ കോലത്തുനാട്ടിലുള്‍പ്പെട്ടു.[[B070]]

1498-ല്‍ ആദ്യ വരവില്‍ത്തന്നെ കോഴിക്കോടു നിന്ന്‌ മടങ്ങുന്ന വഴി വാസ്‌കോ ഡ ഗാമ കോലത്തിരിയെ കണ്ട്‌ വാണിജ്യക്കുത്തക കൈയടക്കി. 1502-ല്‍ വീണ്ടുമെത്തിയ ഗാമക്ക്‌ കണ്ണൂരില്‍ പണ്ടകശാല നിര്‍മ്മിക്കാന്‍ കോലത്തിരി അനുവാദം നല്‍കി. 1505-ല്‍ പോര്‍ട്ടുഗീസുകാര്‍ കോലത്തിരിയുടെ അനുവാദത്തോടെ കണ്ണൂര്‍കോട്ട (സെന്റ്‌ അഞ്ചലോ കോട്ട) നിര്‍മ്മിച്ചു. സാമൂതിരിയുമായുള്ള വിരോധമായിരുന്നു കോലത്തിരിയെ പോര്‍ട്ടുഗീസുകാരോടടുപ്പിച്ചത്‌. അതുവഴി അറബികളുമായുള്ള കോലത്തിരിയുടെ വ്യാപാരബന്ധം നശിച്ചു. എന്നാല്‍ പോര്‍ട്ടുഗീസുകാരുടെ കൈയൂക്കിലൂടെയുള്ള അക്രമപ്രവര്‍ത്തനങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും കോലത്തിരിയെ സാമൂതിരിയോടും കുഞ്ഞാലിമരയ്‌ക്കാര്‍മാരോടും ചേര്‍ന്ന്‌ പോര്‍ട്ടുഗീസുകാരോട്‌ പടപൊരുതാന്‍ പ്രേരിപ്പിച്ചു (1564). ഡച്ചുകാര്‍ 1663-ല്‍ കണ്ണൂര്‍കോട്ട പിടിച്ചെടുത്ത്‌ കോലത്തുനാടുമായി സൗഹൃദബന്ധം പുലര്‍ത്തി.[[B071]]

പതിനേഴാം ശതകാന്ത്യത്തോടെ കോലത്തുനാടിനുള്ളില്‍ പലനാടുവാഴികള്‍ ഉയര്‍ന്നു വന്നു. കടത്തനാട്‌, (വടക്കന്‍) കോട്ടയം, അറയ്‌ക്കല്‍, നീലേശ്വരം, രണ്ടുതറ എന്നിവയായിരുന്നു ഇവയില്‍ പ്രമുഖം. മരുമക്കത്തായ സമ്പ്രദായത്തെ മറികടന്ന്‌ ഭാര്യയ്‌ക്കും മക്കള്‍ക്കും ചില കോലത്തിരിമാര്‍ രാജ്യം വിഭജിച്ചു നല്‍കിയതിന്റെ ഫലമായിരുന്നു പല നാടുകളുടെയും ഉദ്‌ഭവകാരണം. കോലത്തിരി രാജവംശമാകട്ടെ പള്ളിക്കോവിലകം, ഉദയമംഗലം കോവിലകം, ചിറയ്‌ക്കല്‍ കോവിലകം എന്നിങ്ങനെ വിവിധ ശാഖകളുമായി മാറി. ചിറയ്‌ക്കല്‍ എന്ന പേരിലും കോലത്തുനാട്‌ അറിയപ്പെടാന്‍ തുടങ്ങി.[[B072]]

1725-ല്‍ ഫ്രഞ്ചുകാര്‍ മയ്യഴി (മാഹി) കയ്യടക്കി. 1732-ല്‍ കര്‍ണാടകത്തിലെ ഇക്കേരി നായ്‌ക്കന്മാര്‍ കോലത്തുനാട്‌ ആക്രമിച്ചപ്പോള്‍ ധര്‍മ പട്ടണത്തിന്റെ അവകാശം കൈയടക്കിക്കൊണ്ടാണ്‌ ബ്രിട്ടീഷുകാര്‍ കോലത്തിരിയെ സഹായിച്ചത്‌. അറയ്‌ക്കല്‍ ആലിരാജായുടെ ക്ഷണപ്രകാരം എത്തിയ ഹൈദര്‍ അലിയുടെ സൈന്യം 1766 ഫെബ്രുവരിയില്‍ കോലത്തുനാട്‌ ആക്രമിച്ചു. രാജാവ്‌ കൊല്ലപ്പെട്ടു. രാജകുടുംബം തലശ്ശേരിയിലും (ബ്രിട്ടീഷുകാരുടെ ഫാക്ടറിയും കോട്ടയും ഇവിടെയുണ്ട്‌) പിന്നീട്‌ തിരുവിതാംകൂറിലും അഭയം പ്രാപിച്ചു. 1776-ല്‍ കപ്പം കൊടുക്കാമെന്ന വ്യവസ്ഥയില്‍ ഹൈദര്‍ അലി അടുത്ത അവകാശിയെ കോലത്തിരിയായി വാഴിച്ചു. ബ്രിട്ടീഷുകാരുടെ കൈവശമിരുന്ന ധര്‍മടത്തെ ആക്രമിച്ച (1788) കോലത്തിരി യുദ്ധത്തില്‍ കൊല്ലപ്പെട്ടു.[[B073]]

1792 മാര്‍ച്ച്‌ 18-ന്‌ മലബാര്‍ ബ്രിട്ടീഷധീനത്തിലായപ്പോള്‍ കോലത്തിരിക്ക്‌ ബ്രിട്ടീഷുകാര്‍ അടുത്തൂണ്‍ അനുവദിച്ചു നല്‍കി.

രാജാക്കന്മാരുടെ കാലാനുക്രമണികയനുസരിച്ചുള്ള ചരിത്രം കോലത്തുനാടിനെപ്പറ്റി ലഭിച്ചിട്ടില്ല. സാഹിത്യകൃതികളില്‍ പ്രസിദ്ധരായ കോലത്തിരിമാരുടെ പേരുകള്‍ ഉണ്ടെന്നുമാത്രം. രാഘവന്‍ (പതിനാലാം നൂറ്റാണ്ട്‌), കേരളവര്‍മ (1423 - 1446), രാമവര്‍മ (1443-ല്‍ മരണം), ഉദയവര്‍മന്‍ (1446 - 1475), രവിവര്‍മ (പതിനാറാം നൂറ്റാണ്ട്‌) തുടങ്ങിയ രാജാക്കന്മാരുടെ പേരുകള്‍ കിട്ടുന്നത്‌ അങ്ങനെയാണ്‌.

'കൃഷ്‌ണഗാഥ' രചിച്ച ചെറുശ്ശേരി ഉദയവര്‍മന്റെ ആശ്രിതനായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരമാണ്‌ 'കൃഷ്‌ണഗാഥ' എഴുതുന്നതെന്ന്‌ ചെറുശ്ശേരി രേഖപ്പെടുത്തിയിട്ടുണ്ട്‌.

പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ്‌ ശക്തി കേരളത്തില്‍ ഉദയം ചെയ്യുമ്പോള്‍ കോഴിക്കോട്ടെ സാമൂതിരി രാജാക്കന്മാരുടെ സ്വാധീനത്തിലായിരുന്നു കോലത്തിരിമാര്‍.[[B074]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.