കോഴിക്കോട്‌ രാജ്യം


മധ്യകാല കേരളത്തിലെ ഏറ്റവും പ്രബലമായ രാജ്യങ്ങളിലൊന്നായിരുന്നു കോഴിക്കോട്‌. സാമൂതിരി എന്ന സ്ഥാനപ്പേരിലാണ്‌ കോഴിക്കോട്ടെ രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നത്‌. സാമൂതിരി വാഴ്‌ചക്കാലത്താണ്‌ 1498 - ല്‍ പോര്‍ച്ചുഗീസ്‌ നാവികനായ വാസ്‌കോ ഡ ഗാമ കോഴിക്കോട്ടിനടുത്ത്‌ കാപ്പാട്ട്‌ കപ്പലിറങ്ങിയത്‌. ആ സംഭവം ഇന്ത്യയിലെ ദീര്‍ഘമായ യൂറോപ്യന്‍ കോളനി വാഴ്‌ചക്കു തുടക്കം കുറിച്ചു. കേരള സംസ്‌കാരത്തിന്‌ കോഴിക്കോടും സാമൂതിരിമാരും ശ്രേഷ്‌ഠമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.[[B057]]

എ.ഡി. പതിമൂന്നാം നൂറ്റാണ്ടു മുതലാണ്‌ കോഴിക്കോട്‌ ശക്തമായ രാജ്യമായി വികസിച്ചത്‌. പോര്‍ളാതിരിമാര്‍ ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു കുലശേഖര സാമ്രാജ്യകാലത്ത്‌ കോഴിക്കോടും പരിസര ദേശങ്ങളും. അക്കാലത്ത്‌ ഇന്നത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട ഏറനാട്‌ താലൂക്കിലെ നെടിയിരിപ്പിലുള്ള ഏറാടിമാര്‍ സമുദ്രവാണിജ്യ ലക്ഷ്യവുമായി പോര്‍ളാതിരിയുമായി പലതവണ ഏറ്റുമുട്ടി. പോളനാടു പിടിച്ചെടുത്ത ഏറാടിമാര്‍ അവരുടെ ആസ്ഥാനം നെടിയിരിപ്പില്‍ നിന്നു കോഴിക്കോട്ടേയ്‌ക്കു മാറ്റി. നെടിയിരുപ്പു സ്വരൂപം എന്ന്‌ കോഴിക്കോട്ടു രാജവംശത്തിനു പേരു വരാന്‍ കാരണം നെടിയിരിപ്പുമായുള്ള ഈ ബന്ധമാണ്‌. പതിനാലാം നൂറ്റാണ്ടോടെ കോഴിക്കോട്‌ സുപ്രധാന ശക്തിയായി മാറി.[[B058]]

കോഴിക്കോട്‌ തുറമുഖത്തിന്റെ വളര്‍ച്ചയാണ്‌ സാമൂതിരിമാരുടെ ഭരണത്തിന്റെ വളര്‍ച്ചയ്‌ക്കും സഹായിച്ചത്‌. സുഗന്ധദ്രവ്യങ്ങളും തുണിയുമെല്ലാം കോഴിക്കോട്ടു നിന്നു വിദേശങ്ങളിലേക്കയച്ചിരുന്നു. വിദേശക്കപ്പലുകള്‍ തുറമുഖത്ത്‌ നിര്‍ബാധം എത്തിച്ചേര്‍ന്നിരുന്നു. അറബികളും ചൈനാക്കാരുമായിരുന്നു വിദേശവ്യാപാരികളില്‍ പ്രമുഖര്‍. അറബികള്‍ക്കായിരുന്നു വ്യാപാരക്കുത്തക. ഈ വാണിജ്യ ബന്ധങ്ങള്‍ കോഴിക്കോടിനെ സാമ്പത്തികമായും സൈനികമായും സമ്പന്നമാക്കി.[[B059]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.