രസായന ചികിത്സ


ആയുര്‍വേദത്തിലെ എട്ട്‌ അംഗങ്ങളില്‍ ഏഴാമത്തെതായ രസായന ചികിത്സയുടെ ലക്ഷ്യം യൗവനം നിലനിര്‍ത്തി വാര്‍ധക്യത്തെ അകറ്റലാണ്‌. വാര്‍ധക്യചികിത്സ അഥവാ ജരാചികിത്സ എന്നും ഇതിനു പേരുണ്ട്‌. വാര്‍ധക്യത്തിലുണ്ടാകുന്ന ആരോഗ്യക്ഷയത്തെപ്പറ്റി യൗവനത്തില്‍ത്തന്നെ ചിന്തിക്കണമെന്ന്‌ ആയുര്‍വേദം പറയുന്നു. അതുകൊണ്ട്‌ നേരത്തെ തന്നെ രസായനം സേവിക്കണം. ജീര്‍ണത പരിഹരിച്ച്‌ ജരബാധിക്കാതെ വാര്‍ധക്യം ഒഴിവാക്കി യൗവനം നീട്ടിക്കൊണ്ടു പോവുക - അതാണ്‌ രസായന ചികിത്സയുടെ ഉദ്ദേശ്യം. 

ഔഷധവും പഥ്യവും കൊണ്ട്‌ നിത്യയുവത്വം നേടാനാണ്‌ രസായനം ശ്രമിക്കുന്നത്‌. ശരീരത്തിലെ സപ്‌തധാതുക്കളുടെ (രസം, രക്തം, മാംസം, മേദസ്സ്‌, അസ്ഥി, മജ്ജ, ശുക്ലം) ഓജസ്സ്‌ നിലനിര്‍ത്താന്‍ ഇതുകൊണ്ടു കഴിയുന്നു. ബ്രഹ്മചര്യം, ധൈര്യം, ഇന്ദ്രിയനിയന്ത്രണം, ഔദാര്യം, ദയ, സദാചാരം, അനുഷ്‌ഠാനം, സര്‍വം ഭക്തി, രാത്രിയിലുറക്കം, പകല്‍ ഉണര്‍ന്നിരിക്കല്‍ തുടങ്ങിയവ ശീലിക്കുന്നവര്‍ക്കു മാത്രമേ രസായന ചികിത്സ കൊണ്ടു ഫലമുള്ളൂ എന്നാണ്‌ വൈദ്യമതം. ചികിത്സാസമയത്ത്‌ തീര്‍ച്ചയായും ഇങ്ങനെതന്നെ കഴിയണം. പഥ്യക്രമം പാലിക്കുകയും വേണം. ച്യവനപ്രാശം, ബ്രഹ്മരസായനം, അഗസ്‌ത്യ രസായനം, നാരസിംഹരസായനം തുടങ്ങിയ ഔഷധങ്ങള്‍ രസായന ചികിത്സയില്‍ ഉപയോഗിക്കുന്നു. 

രസായന ചികിത്സക്കു വിധേയനാവുന്നതിനു മുമ്പ്‌ ശരീരം ശുദ്ധീകരിക്കാന്‍ തൈലലേപനവും വിയര്‍പ്പിക്കലും വിരേചനവും വസ്‌തിയും ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ രോഗിയുടെ സ്ഥിതിയനുസരിച്ച്‌ വൈദ്യന്‍ വിധിക്കും.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.