ആയുര്‍വേദ ദര്‍ശനം


വെറും ചികിത്സാശാസ്‌ത്രം എന്നതില്‍ ഉപരിയായാണ്‌ പ്രാചീനാചാര്യന്മാര്‍ ആയുര്‍വേദത്തെ പരിഗണിച്ചിട്ടുള്ളത്‌. ശാഖ, വിദ്യ, സൂത്രം, ജ്ഞാനം, ശാസ്‌ത്രം, ലക്ഷണം, തന്ത്രം തുടങ്ങിയ പര്യായപദങ്ങള്‍ ആയുര്‍വേദത്തിന്റെ സമഗ്രതയെയാണു കാണിക്കുന്നത്‌. ഹിതം, അഹിതം, സുഖം, ദു:ഖം, ആയുസ്സ്‌, ആയുസ്സിന്റെ ഹിതാഹിതങ്ങള്‍, ആയുസ്സിന്റെ അളവ്‌ തുടങ്ങിയവയെപ്പറ്റിയെല്ലാം അത്‌ പ്രതിപാദിക്കുന്നു. ആയുസ്സിന്‌ ചേര്‍ന്നതും അല്ലാത്തതുമായ വസ്‌തുക്കള്‍, ഗുണങ്ങള്‍, കര്‍മങ്ങള്‍ എന്നിവ വ്യവച്ഛേദിച്ച്‌ ആരോഗ്യകരവും ആനന്ദകരവും ചൈതന്യവത്തുമായ സമ്പൂര്‍ണ്ണ ജീവിതത്തിനു വേണ്ട ആചാരങ്ങളും ചര്യകളും നിഷ്‌ഠകളും അത്‌ നിര്‍ദ്ദേശിക്കുന്നു. പ്രകൃത്യനുകൂലമായ രീതിയിലുള്ള ഊര്‍ജ്ജസ്വലജീവിതത്തിന്റെ ദര്‍ശനമാണത്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.