ആചാര്യന്മാര്‍, ഗ്രന്ഥങ്ങള്‍


ബ്രഹ്മാവില്‍ നിന്നു പ്രജാപതിയിലൂടെ അശ്വനീദേവന്മാരിലൂടെ ഇന്ദ്രന്‍ മനുഷ്യലോകത്തെത്തിച്ച ആയുര്‍വേദത്തില്‍ ഒട്ടേറെ ആദിമാചാര്യന്മാരുണ്ട്‌. ഓരോ പ്രാചീനാചാര്യനും വ്യത്യസ്‌ത വ്യക്തിത്വങ്ങളെയാണ്‌ ലോകത്ത്‌ ആയുര്‍വേദം പ്രചരിപ്പിച്ചവരായി ചൂണ്ടിക്കാട്ടുന്നത്‌. സുശ്രുതന്റെ അഭിപ്രായ പ്രകാരം ഇന്ദ്രനില്‍ നിന്ന്‌ ധന്വന്തരിയിലൂടെ ആയുര്‍വേദം ലോകത്ത്‌ പ്രചരിച്ചു. ധന്വന്തരിയുടെ ശിഷ്യനായ ദിവോദാസന്റെ ശിഷ്യരായ സുശ്രുതന്‍, ഔപധേനവന്‍, വൈതരണന്‍, ഔരദ്രന്‍, പൗഷ്‌കലാവതന്‍, കരവീര്യന്‍, ഗോപുര രക്ഷിതന്‍, ഭോജന്‍ തുടങ്ങിയവര്‍ അതിനെ വലിയ ചികിത്സാ സമ്പ്രദായമായി വികസിപ്പിച്ചു. 'കാശ്യപസംഹിത'യിലെ വാദം കശ്യപന്‍, വസിഷ്‌ഠന്‍, അത്രി, ഭൃഗു എന്നീ മഹര്‍ഷിമാരും ശിഷ്യരുമാണ്‌ ഇന്ദ്രനില്‍ നിന്ന്‌ ആയുര്‍വേദം പഠിച്ചു പ്രചരിപ്പിച്ചത്‌. ചരകന്റെ 'ചരകസംഹിത' പറയുന്നത്‌ ഇന്ദ്രനില്‍ നിന്ന്‌ ഭരദ്വാജനും അദ്ദേഹത്തില്‍ നിന്ന്‌ ആത്രേയപുനര്‍വസുവും ആയുര്‍വേദം സ്വായത്തമാക്കിയെന്നാണ്‌. ആത്രേയന്റെ ശിഷ്യരാണ്‌ അഗ്നിവേശന്‍, ഭേളന്‍, ജാതൂകര്‍ണന്‍, പരാശരന്‍, ഹാരീതന്‍, ക്ഷാരപാണി തുടങ്ങിയ മഹാവൈദ്യന്മാര്‍. വാഗ്‌ഭടനാകട്ടെ ധന്വന്തരി, ആത്രേയന്‍, ഭരദ്വാജന്‍ എന്നിവരെല്ലാം ഇന്ദ്രശിഷ്യരാണെന്നു പറയുന്നു. ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഈ വൈദ്യന്മാര്‍ രചിച്ചുവെങ്കിലും മിക്കവയും ഇന്നു ലഭ്യമല്ല. 

അവശേഷിക്കുന്ന പ്രാചീന ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഏറ്റവും ആധികാരികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌ 'ചരകം' അഥവാ ചരകസംഹിത, 'സുശ്രുതം' അഥവാ സുശ്രുതസംഹിത എന്നിവയാണ്‌. 'ചരക'ത്തില്‍ കായ ചികിത്സക്കും സുശ്രുതത്തില്‍ ശസ്‌ത്രക്രിയയ്‌ക്കു (ശല്യം)മാണ്‌ പ്രത്യേക പ്രാധാന്യം.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.