ത്രിദോഷങ്ങള്‍


ആയുര്‍വേദത്തിലെ അടിസ്ഥാന ദര്‍ശനങ്ങളിലൊന്നാണ്‌ ത്രിദോഷസിദ്ധാന്തം. വാതം, പിത്തം, കഫം എന്നിവയാണ്‌ മൂന്നു ദോഷങ്ങള്‍. ശരീരത്തിന്റെ അടിസ്ഥാന പ്രക്രിയകളായ ക്ഷപണം (ക്ഷയിപ്പിക്കുന്നത്‌) പചനം (ദഹിപ്പിക്കുന്നത്‌), പോഷണം (പോഷിപ്പിക്കുന്നത്‌) എന്നിവയെ നിര്‍വഹിക്കുന്ന ത്രിദോഷങ്ങള്‍. ദോഷം എന്ന വാക്കിന്‌ കേട്‌, ഉപദ്രവം എന്ന അര്‍ത്ഥങ്ങളല്ല ആയുര്‍വേദത്തിലുള്ളത്‌. ശരീരത്തെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ തന്നെയാണവ. 'പ്രവര്‍ത്തിപ്പിക്കുന്നത്‌' എന്നും 'ദുഷിപ്പിക്കുന്നത്‌' എന്നും അര്‍ത്ഥമുണ്ട്‌ ഈ വാക്കിന്‌. ശരീരഘടകങ്ങളായ ദ്രവ്യങ്ങളാണ്‌ ദോഷങ്ങള്‍. മനുഷ്യശരീരത്തിന്റെ ഉത്‌പത്തിക്കുപോലും കാരണം ത്രിദോഷങ്ങളാണെന്ന്‌ സുശ്രുതന്‍ പറയുന്നു. അവയുടെ ഏറ്റക്കുറച്ചിലുകളാണ്‌ രോഗങ്ങള്‍ക്കു കാരണം. ഓരോ ദോഷത്തിനും അനുസരിച്ചുള്ള ചികിത്സ കൊണ്ട്‌ രോഗശമനമുണ്ടാക്കാം. 

ത്രിദോഷങ്ങള്‍ക്ക്‌ രണ്ടവസ്ഥകളുണ്ട്‌. ശരീരസംബന്ധിയായ ധാതുരൂപവും രോഗസംബന്ധിയായ രോഗരൂപവും. ദോഷങ്ങള്‍ ഏറ്റക്കുറച്ചില്‍ കൂടാതെ ക്രമമായി ശരീരത്തില്‍ കുടികൊള്ളുമ്പോഴാണ്‌ അവയെ ധാതുക്കള്‍ എന്നു പറയുക. ദോഷങ്ങള്‍ സമമായിരിക്കുന്ന അവസ്ഥയാണ്‌ ആരോഗ്യത്തിനു കാരണം. ക്രമം തെറ്റിയാല്‍ രോഗങ്ങള്‍ക്കു കാരണമായി. 

ഓരോ ശരീരത്തിലും അതിന്റെ സ്വഭാവമനുസരിച്ച്‌ നിശ്ചിതമായ അളവില്‍ വാതപിത്തകഫങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ്‌ ആയുര്‍വേദസങ്കല്‌പം. ഓരോരുത്തരിലും അത്‌ വ്യത്യസ്‌തവുമായിരിക്കും. 

ചലനം, നാശനം എന്നീ അര്‍ത്ഥങ്ങളാണ്‌ വാതത്തിനുള്ളത്‌. ശരീരത്തിന്റെ ചലനശേഷിയെത്തന്നെയാണ്‌ അതു സൂചിപ്പിക്കുന്നത്‌. തപിപ്പിക്കുക (ചൂടുണ്ടാക്കുക) എന്നാണ്‌ പിത്തം എന്ന പദത്തിനര്‍ത്ഥം. ശരീരത്തിലെ ഉപാപചയ പ്രക്രിയ (ആഗ്നേയഗുണം)യെ അതു സൂചിപ്പിക്കുന്നു. ജലം കൊണ്ടു വളരുന്നത്‌, ജലം കൊണ്ടു പ്രയോജനപ്പെടുന്നത്‌ എന്നീ അര്‍ത്ഥങ്ങളുള്ളതാണ്‌ കഫം എന്ന സംജ്ഞ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.