കായ ചികിത്സ


ആയുര്‍വേദത്തിലെ എട്ട്‌ അംഗങ്ങളില്‍ ആദ്യത്തേതാണ്‌ കായചികിത്സ. ഔഷധപ്രയോഗം കൊണ്ടു ശമിക്കുന്ന സാമാന്യരോഗങ്ങളുടെ ചികിത്സയാണിത്‌. കായചികിത്സ ചെയ്യുന്ന ചില രോഗങ്ങള്‍ക്ക്‌ ചിലപ്പോള്‍ ശസ്‌ത്രക്രിയാപ്രധാനമായ ശല്യചികിത്സ വേണ്ടിവരും. ചികിത്സാരീതിയെ ആയുര്‍വേദം രണ്ടായി വിഭജിച്ചിട്ടുണ്ട്‌ - ശോധനവും ശമനവും. ഔഷധം കൊണ്ടു ശമിപ്പിക്കാനാവാത്ത രോഗത്തെ പുറത്തുകളയലാണ്‌ ശോധന ചികിത്സ, ഔഷധം കൊണ്ട്‌ രോഗം മാറുന്നത്‌ ശമനചികിത്സയും. ശോധനത്തിന്‌ അഞ്ചു രീതികളുണ്ട്‌ - വമനം, വിരേചനം, വസ്‌തി, രക്തമോക്ഷം, നസ്യം. പഞ്ചകര്‍മങ്ങള്‍ എന്നറിയപ്പെടുന്നത്‌ ഇവയാണ്‌. ശമനചികിത്സ ഏഴു വിധം - ദീപനം, പായനം, ക്ഷുത്ത്‌, തൃഷ്‌ണ, വ്യായാമം, മാരുതം. 

ഔഷധങ്ങള്‍ രണ്ടു തരമുണ്ട്‌ - ഊര്‍ജസ്‌കരവും, രോഗഘ്‌നവും. യൗവനം നിലനിര്‍ത്തി വാര്‍ധക്യത്തെ അകറ്റുന്ന രസായന ചികിത്സയിലും ലൈംഗികശേഷി കൂട്ടുന്ന വാജീകരണചികിത്സയിലും ഉപയോഗിക്കുന്ന ഔഷധങ്ങളാണ്‌ ഊര്‍ജസ്‌കരങ്ങള്‍. രോഗം ശമിപ്പിക്കുന്ന ഔഷധങ്ങള്‍ രോഗഘ്‌നം എന്ന വിഭാഗത്തില്‍പ്പെടുന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.