വാഗ്‌ഭടനും അഷ്ടാംഗഹൃദയവും


കാലം ചെല്ലുമ്പോള്‍ പരിഷ്‌കരിക്കേണ്ടവയാണല്ലോ ശാസ്‌ത്രഗ്രന്ഥങ്ങള്‍. അങ്ങനെ പ്രാചീനങ്ങളായ പല ഗ്രന്ഥങ്ങള്‍ക്കും പില്‍ക്കാലത്ത്‌ മറ്റു വൈദ്യന്മാര്‍ പരിഷ്‌കരണങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്നാല്‍ ആ രീതി പിന്തുടരാതെ മുന്‍കാല ഗ്രന്ഥങ്ങള്‍ വായിച്ച്‌ കാലികമായ ആവശ്യത്തിനു വേണ്ടി അവയിലെ ആശയങ്ങള്‍ പരിഷ്‌കരിച്ച്‌ ക്രോഡീകരിച്ച ആചാര്യനാണ്‌ വാഗ്‌ഭടന്‍. കേരളത്തിലെ ആയുര്‍വേദപാരമ്പര്യം വാഗ്‌ഭടന്റെ കൃതികളെ ആധാരമാക്കിയാണ്‌ നിലനില്‍ക്കുന്നത്‌. ദക്ഷിണേന്ത്യയില്‍ വിശേഷിച്ച്‌ കേരളത്തിലാണ്‌ വാഗ്‌ഭടന്‌ കൂടുതല്‍ പ്രചാരം കിട്ടിയത്‌. ഉത്തരേന്ത്യയില്‍ ചരകത്തിനും സുശ്രുതത്തിനുമാണ്‌ ഇപ്പോഴും പ്രാധാന്യം. 

പൂര്‍വകാലത്തെ ആശയങ്ങള്‍ സംഗ്രഹിച്ച്‌ എല്ലാവര്‍ക്കും സഹായകമായി വാഗ്‌ഭടന്‍ രചിച്ച ഗ്രന്ഥമാണ്‌ 'അഷ്ടാംഗസംഗ്രഹം'. ആയുര്‍വേദമെന്ന പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃതാണ്‌ 'അഷ്ടാംഗസംഗ്രഹ'മെന്ന്‌ വാഗ്‌ഭടന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. 

നാനാവിധത്തില്‍ കൂടിക്കലര്‍ന്നു കിടന്നിരുന്ന ആയുര്‍വേദശാസ്‌ത്രത്തില്‍ നിന്ന്‌ സാരാംശങ്ങള്‍ യഥാവിധം ചേര്‍ത്തിണക്കി അമിതമായി വിസ്‌തരിക്കാതെയും ചുരുക്കാതെയും വാഗ്‌ഭടന്‍ രചിച്ച അടുത്ത കൃതിയാണ്‌ അഷ്ടാംഗഹൃദയം. ചരകനെ പല കാര്യങ്ങളിലും വാഗ്‌ഭടന്‍ പിന്തുടര്‍ന്നിട്ടുണ്ട്‌. ബുദ്ധമതക്കാരനായിരുന്നു വാഗ്‌ഭടന്‍ എന്നു കരുതുന്നു. എ.ഡി. നാലാം നൂറ്റാണ്ടിനു മുമ്പാണ്‌ അദ്ദേഹത്തിന്റെ കാലം എന്നാണ്‌ പണ്ഡിതാഭിപ്രായം. 

സിന്ധുദേശത്ത്‌ വാഗ്‌ഭടന്‍ എന്ന വൈദ്യന്റെ മകനായ വൈദ്യന്‍ സിംഹഗുപ്‌തനു ജനിച്ച മകനാണത്രെ അഷ്ടാംഗഹൃദയമെഴുതിയ വാഗ്‌ഭടന്‍. അച്ഛനും അവലോകിതേശ്വരന്‍ എന്ന ആചാര്യനുമായിരുന്നു വാഗ്‌ഭടന്റെ ഗുരുക്കന്മാര്‍. ബുദ്ധമതക്കാരനായ അദ്ദേഹം നാടുവിട്ട്‌ ഗുജറാത്തും കര്‍ണാടകവും വഴി കേരളത്തിലെത്തിയെന്നു പറയപ്പെടുന്നു. കേരളത്തിലെ അഷ്ടവൈദ്യന്മാര്‍ വാഗ്‌ഭടന്റെ പാരമ്പര്യമാണ്‌ അവകാശപ്പെടുന്നത്‌. കായ ചികിത്സയ്‌ക്കാണ്‌ അഷ്ടാംഗഹൃദയത്തില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്‌. 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.