Tuesday, October 4, 2011 |
0
അഭിപ്രായ(ങ്ങള്)
എട്ട് അംഗങ്ങള്‍ അഥവാ ശാഖകള്‍ ചേര്‍ന്നതാണ് ആയുര്‍വേദം. താഴെപ്പറയുന്നവയാണ് അഷ്ടാംഗങ്ങള്‍ - 1. കായചികിത്സ (ശരീരത്തെ ബാധിക്കുന്ന ജ്വരം പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സ) 2. ബാലചികിത്സ (കുട്ടികള്‍ക്കുള്ള ചികിത്സ. ഇതിന് 'കൗമാരഭൃത്യം' എന്നും പേരുണ്ട്) 3. ഗ്രഹചികിത്സ (മനോരോഗങ്ങള്‍ക്കുള്ള ചികിത്സ. 'ദൂതവിദ്യ' എന്ന് മറ്റൊരു പേരുമുണ്ട്) 4. ഊര്‍ധ്വാംഗ ചികിത്സ (കഴുത്തിനു മീതെയുള്ള അവയവങ്ങള്‍ക്കുള്ള ചികിത്സ. 'ശാലാക്യ ചികിത്സ' യെന്ന് മറ്റൊരു പേരുണ്ട്) 5. ശല്യചികിത്സ (ശസ്ത്രക്രിയ വേണ്ടിവരുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സ) 6. വിഷചികിത്സ (വിഷബാധയ്ക്കുള്ള ചികിത്സ) 7. രസായന ചികിത്സ (യൗവനം നിലനിര്‍ത്തി വാര്‍ധക്യം നീട്ടിക്കൊണ്ടുപോകാനുള്ള ചികിത്സ) 8. വാജീകരണ ചികിത്സ (ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള ചികിത്സ) |
0 അഭിപ്രായ(ങ്ങള്):
Post a Comment