റിയലിസം


ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം, ശാസ്‌ത്രരംഗത്തുണ്ടായ ആഗോള മുന്നേറ്റങ്ങള്‍, ലോക സാഹിത്യത്തിലെ പരിവര്‍ത്തനങ്ങളുമായുള്ള പരിചയം തുടങ്ങിയ ഘടകങ്ങള്‍ 1930-കള്‍ തൊട്ട്‌ മലയാള സാഹിത്യത്തില്‍ മാറ്റം വരുത്താന്‍ തുടങ്ങി. സാഹിത്യവിമര്‍ശകനായ കേസരി ബാലകൃഷ്‌ണപിള്ള ലോകസാഹിത്യം, ശാസ്‌ത്രം, തത്ത്വചിന്ത, സാഹിത്യദര്‍ശനം തുടങ്ങിയവയെക്കുറിച്ചെഴുതിയ പ്രബന്ധങ്ങള്‍ ഭാവനാ പരിവര്‍ത്തനത്തിന്‌ ആക്കം കൂട്ടി. ചെറുകഥയിലാണ്‌ ഈ മാറ്റം ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌. സാമൂഹിക യാഥാത്ഥ്യത്തെ അതേപടി ആവിഷ്‌കരിക്കുന്ന യഥാതഥസമ്പ്രദായ (റിയലിസം) ത്തോട്‌ താല്‍പര്യം കാട്ടിയ ഒരു സംഘം എഴുത്തുകാര്‍ 1940-കളില്‍ രംഗത്തു വന്നു. പി. കേശവദേവ്‌, തകഴി, എസ്‌. കെ. പൊറ്റക്കാട്‌, ഉറൂബ്‌ (പി. സി.കുട്ടികൃഷ്‌ണന്‍) തുടങ്ങിയവരായിരുന്നു റിയലിസ്റ്റുകളില്‍ പ്രമുഖര്‍. 

കേശവദേവിന്റെ 'ഓടയില്‍ നിന്ന്‌' (1944), ബഷീറിന്റെ 'ബാല്യകാല സഖി' (1944) എന്നിവയോടെ മലയാളത്തിലെ യഥാതഥ നോവല്‍ ശാഖ ആരംഭിച്ചു. തകഴിയുടെ 'തോട്ടിയുടെ മകന്‍' (1947) കൂടിയായപ്പോഴേക്കും അത്‌ ശക്തമായൊരു പ്രസ്ഥാനമായി മാറി. 

സമൂഹത്തിന്റെ അടിത്തട്ടിലെ മനുഷ്യരുടെ ക്ലേശഭരിതമായ ജീവിതമായിരുന്നു റിയലിസ്റ്റുകളുടെ പ്രമേയം. ദരിദ്ര കര്‍ഷകരും, തെണ്ടികളും തോട്ടികളും റിക്ഷത്തൊഴിലാളികളും ചുമട്ടുകാരും ദളിതരും ആ നോവലുകളില്‍ നായകരായി. മുമ്പു ശീലമില്ലാത്തതായിരുന്നു ഈ കഥാപാത്രലോകം. 


കേശവദേവിന്റെ പ്രധാന നോവലുകള്‍ 
ഓടയില്‍ നിന്ന്‌, ഭ്രാന്താലയം, അയല്‍ക്കാര്‍, മാതൃഹൃദയം, ഒരു രാത്രി, കുഞ്ചുക്കുറുപ്പിന്റെ ആത്മകഥ, നടി, ആര്‍ക്കു വേണ്ടി, ഉലക്ക, കണ്ണാടി, സഖാവ്‌ കാരോട്ട്‌ കാരണവര്‍, പ്രേമവിഡ്‌ഢി, എങ്ങോട്ട്‌, പങ്കലാക്ഷീടെ ഡയറി, ത്യാഗിയായ ദ്രോഹി, അധികാരം, സുഖിക്കാന്‍ വേണ്ടി


തകഴിയുടെ പ്രധാന നോവലുകള്‍ 
പതിതപങ്കജം, വില്‌പനക്കാരി, രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, പ്രതിഫലം, പരമാര്‍ത്ഥങ്ങള്‍, അവന്റെ സ്‌മരണകള്‍, തലയോട്‌, പേരില്ലാക്കഥ, ചെമ്മീന്‍, ഔസേപ്പിന്റെ മക്കള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, പാപ്പിയമ്മയും മക്കളം, അഞ്ചു പെണ്ണുങ്ങള്‍, ജീവിതം സുന്ദരമാണ്‌ പക്ഷേ, ചുക്ക്‌, ധര്‍മനീതിയോ അല്ല ജീവിതം, ഏണിപ്പടികള്‍, നുരയും പതയും, കയര്‍, അകത്തളം, കോടിപ്പോയ മുഖങ്ങള്‍, പെണ്ണ്‌, ആകാശം, ബലൂണുകള്‍, ഒരു എരിഞ്ഞടങ്ങല്‍


ബഷീറിന്റെ പ്രധാന നോവലുകള്‍
ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌, മരണത്തിന്റെ നിഴലില്‍, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, പാത്തുമ്മയുടെ ആട്‌, ജീവിതനിഴല്‍പ്പാടുകള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, താരാസ്‌പെഷ്യല്‍സ്‌, ആനവാരിയും പൊന്‍കുരിശും, മാന്ത്രികപ്പൂച്ച, സ്ഥലത്തെ പ്രധാന ദിവ്യന്‍, ശിങ്കിടിമുങ്കന്‍. 


പൊറ്റക്കാടിന്റെ പ്രധാന നോവലുകള്‍
വിഷകന്യക, നാടന്‍ പ്രേമം, കറാമ്പൂ, പ്രേമശിക്ഷ, മൂടുപടം, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ. 


ഉറൂബിന്റെ പ്രധാന നോവലുകള്‍
ആമിന, മിണ്ടാപ്പെണ്ണ്‌, കുഞ്ഞമ്മയും കൂട്ടുകാരും, മൗലവിയും ചങ്ങാതിമാരും, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, അണിയറ, അമ്മിണി. 


റിയലിസ്റ്റ്‌ തലമുറയിലെ മറ്റു പ്രധാന നോവലിസ്‌റ്റുകള്‍ കൈനിക്കര പദ്‌മനാഭപിള്ള, ജോസഫ്‌ മുണ്ടശ്ശേരി, നാഗവള്ളി ആര്‍. എസ്‌. കുറുപ്പ്‌, വെട്ടൂര്‍ രാമന്‍ നായര്‍, ചെറുകാട്‌, എന്‍. കെ. കൃഷ്‌ണപിള്ള, കെ. ദാമോദരന്‍ തുടങ്ങിയവരാണ്‌. 


റിയലസിത്തിനും 1960-കളില്‍ ആവിര്‍ഭവിച്ച ആധുനികതയ്‌ക്കുമിടയില്‍ പ്രതിഭാശാലികളായ ഒരു സംഘം നോവലിസ്‌റ്റുകള്‍കൂടി ഉയര്‍ന്നു വരുകയുണ്ടായി. ഇ. എം. കോവൂര്‍ ('കാട്‌', 'മുള്ള്‌', 'ഗുഹാജീവികള്‍', 'മലകള്‍'), പോഞ്ഞിക്കര റാഫി ('സ്വര്‍ഗദൂതന്‍', 'പാപികള്‍', 'ഫുട്‌റൂള്‍', 'ആനിയുടെ ചേച്ചി', 'കാനായിലെ കല്യാണം')കെ. സുരേന്ദ്രന്‍ ('താളം', 'കാട്ടുകുരങ്ങ്‌', 'മായ', 'ജ്വാല', 'ദേവി', 'സീമ', 'മരണം ദുര്‍ബലം', 'ശക്തി', 'ഗുരു')

കോവിലന്‍ (വി. വി. അയ്യപ്പന്‍ എന്നു ശരിയായ പേര്‌. നോവലുകള്‍ : 'തോറ്റങ്ങള്‍', 'ഹിമാലയം', 'എ മൈനസ്‌ ബി', 'ഭരതന്‍', 'തട്ടകം'), പാറപ്പുറത്ത്‌ (കെ. ഇ. മത്തായി എന്നു ശരിയായ പേര്‌. നോവലുകള്‍ : 'നിണമണിഞ്ഞ കാല്‌പാടുകള്‍', 'അന്വേഷിച്ചു കണ്ടെത്തിയില്ല', 'അരനാഴിക നേരം', 'ആദ്യകിരണങ്ങള്‍', 'തേന്‍വരിക്ക', 'മകനേ നിനക്കു വേണ്ടി'. 'ഓമന', 'പണിതീരാത്ത വീട്‌' തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വലിയ നിരയാണത്‌. ജി. വിവേകാനന്ദന്‍, ജി. എന്‍. പണിക്കര്‍, എസ്‌. കെ. മാരാര്‍, ജനപ്രിയനോവലിനു തുടക്കമിട്ട മുട്ടത്തു വര്‍ക്കി, നന്തനാര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ജി. പി. ഞെക്കാട്‌, സി. എ. കിട്ടുണ്ണി, പമ്മന്‍, അയ്യനേത്ത്‌, ആനി തയ്യില്‍, കാനം ഇ. ജെ. തുടങ്ങിയവരും ആ നിരയിലുണ്ട്‌

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.