ആധുനിക ചിത്രകല


മതാനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത ചിത്രകലാപാരമ്പര്യം കേരളത്തിന്‌ അവകാശപ്പെടാനില്ല. അനുഷ്‌ഠാനത്തിലെ ഒരംശം എന്ന നിലയില്‍ മാത്രമാണ്‌ കേരളത്തില്‍ ചിത്രത്തിനു സ്ഥാനമുണ്ടായിരുന്നത്‌. ചുവര്‍ച്ചിത്രങ്ങള്‍ക്കു മാത്രമാണ്‌ ഇതില്‍ നിന്ന്‌ വ്യത്യാസമുള്ളത്‌. എന്നാല്‍ അവയുടെ പ്രമേയങ്ങള്‍ മതാത്മകമായിരുന്നു മിക്കവാറും. ഈ പാരമ്പര്യത്തില്‍ നിന്നു ഭിന്നമായാണ്‌ ആധുനിക ചിത്രകല ആവിര്‍ഭവിച്ചത്‌. ആധുനിക ഭാരതീയ ചിത്രകലയുടെ ചരിത്രം കേരളത്തില്‍ നിന്നു തുടങ്ങുന്നുവെന്നു പറയാം. ആധുനിക ഭാരതീയ ചിത്രകലയുടെ പിതാവായ രാജാ രവിവര്‍മയില്‍ നിന്നാണ്‌ ആ ചരിത്രത്തിന്റെ തുടക്കം. എണ്ണച്ചായം എന്ന പുതിയ മാധ്യമവും കാന്‍വാസ്‌ എന്ന പുതിയ ചിത്രസ്ഥലവും വസ്‌തുനിഷ്‌ഠ യാഥാര്‍ത്ഥ്യത്തോട്‌ അടുത്തു നില്‍ക്കുന്ന രൂപങ്ങളും പരിചയപ്പെടുത്തുകയായിരുന്നു രവിവര്‍മ ചെയ്‌തത്‌. അദ്ദേഹത്തിലൂടെ കേരളം മതനിരപേക്ഷമായ ചിത്രകലയുടെ ലോകത്തേക്ക്‌ ഉണര്‍ന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.