മഹാശിലാസ്‌മാരകങ്ങള്‍


പല സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള കല്ലുപകരണങ്ങളും വയനാട്ടിലെ എടക്കല്‍, തൊവരി, ഇടുക്കിയിലെ മറയൂരിനടുത്ത്‌ കുടക്കാട്‌ വനം, കൊല്ലം ജില്ലയിലെ തെന്മലയിലെ ചെന്തരുണി എന്നിവിടങ്ങളിലെ ഗുഹകളും കേരളത്തിലെ അതിപുരാതന ജനജീവിതത്തിന്റെ തെളിവുകളാണ്‌. ഇത്തരം പൗരാണികാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെക്കുറിച്ചു വ്യക്തമായ തെളിവു നല്‍കുന്നത്‌ മഹാശിലാസ്‌മാരകങ്ങള്‍ (megaliths) ആണ്‌. ബി.സി.500 - എ.ഡി.300 കാലഘട്ടത്തിലേതാണ്‌ ഈ ശവസ്‌മാരകങ്ങളെന്നു കരുതുന്നു. "മഹാശില എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ശവം സംസ്‌കരിക്കാനോ മരിച്ചവരുടെ ഓര്‍മ നിലനിര്‍ത്താനോ കൂറ്റന്‍ കല്ലുകള്‍ കൊണ്ടു പടുത്തുണ്ടാക്കിയ അറകളെയും സ്‌തംഭങ്ങളെയുമാണ്‌. തെക്കേഇന്ത്യയില്‍ പൊതുവേ ദൃശ്യമായിരുന്ന മഹാശിലാ പ്രസ്ഥാനത്തിന്റെ ഭാഗവും പ്രേതാരാധനത്തോടു ബന്ധപ്പെട്ടതുമാണ്‌ കേരളത്തിലെ മഹാശിലാ നിര്‍മിതികള്‍"(1) കൊടും കല്ലറകള്‍, പഴുതറകള്‍, നടുകല്ലുകള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, ശിലാഗുഹകള്‍ മുതലായ പലതരം മഹാശിലാ സ്‌മാരകങ്ങളുണ്ട്‌. നടുകല്ല്‌, തൊപ്പിക്കല്ല്‌, പടക്കല്ല്‌, പുലച്ചിക്കല്ല്‌, പാണ്ടു കുഴി, നന്നങ്ങാടി, പുതുമക്കത്താഴി തുടങ്ങിയ പല പേരുകളില്‍ അവ അറിയപ്പെടുന്നു. വലിയ മണ്‍പാത്രങ്ങളിലും മറ്റുമാണ്‌ ശവങ്ങള്‍ അടക്കിയിരുന്നത്‌. പ്രാചീന ജനജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുവെങ്കിലും മഹാശിലാവശിഷ്ടങ്ങള്‍ സ്ഥിരമായ പാര്‍പ്പിടങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്നുവെന്നു പറയാന്‍ സാധിക്കുകയില്ല. (2)[[B007]]

കുറിപ്പുകള്‍

1. ശ്രീധരമേനോന്‍, എ., കേരള ചരിത്രം, എസ്‌. വിശ്വനാഥന്‍ 
    പ്രിന്റേഴ്‌സ്‌ പബ്ലിഷേഴ്‌സ്‌, ചെന്നൈ, 2006 പു. 61 
2. ഗണേശ്‌, എ. എന്‍., കേരളത്തിന്റെ ഇന്നലെകള്‍, സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പ്‌, കേരള സര്‍ക്കാര്‍, തിരുവനന്തപുരം, 1997 പു. 38

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.