മതം


സംഘടിതമതത്തിന്റെ സ്വഭാവമില്ലാത്ത ദ്രാവിഡാചാരങ്ങളും അനുഷ്‌ഠാനങ്ങളുമായിരുന്നു പ്രാചീന കേരളത്തില്‍ നിലനിന്നിരുന്നത്‌. കുല ദൈവങ്ങളെയും പ്രകൃതി ശക്തികളെയും കൊറ്റവൈ എന്ന യുദ്ധദേവതയെയും അവര്‍ ആരാധിച്ചു. പരേതരെ ആരാധിക്കുന്നതും പതിവുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിനു മുമ്പുള്ള വര്‍ഷങ്ങളില്‍ പുറത്തുനിന്നും ജൈന, ബുദ്ധ, ബ്രാഹ്മണ മതങ്ങള്‍ ഇങ്ങോട്ടു കടന്നു വന്നു. നൂറ്റാണ്ടുകള്‍ കൊണ്ട്‌ അവ ദ്രാവിഡാചാരങ്ങളെ കീഴ്‌പെടുത്തി കേരളത്തില്‍ മേധാവിത്വമുറപ്പിച്ചു. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ എത്തിയ ജൈന, ബുദ്ധ മതങ്ങള്‍ക്ക്‌ കേരളത്തില്‍ നിര്‍ണായകമായ സ്വാധീനതയുണ്ടായിരുന്നു. അവര്‍ക്കു പിന്നാലേ തന്നെ ആര്യവംശജരായ ബ്രാഹ്മണരും തങ്ങളുടെ മതവിശ്വാസവുമായി കേരളത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ എ.ഡി.എട്ടാം നൂറ്റാണ്ടു മുതലാണ്‌ ശക്തമായ ബ്രാഹ്മണാധിനിവേശമുണ്ടായത്‌. ഇതോടെ ഹിന്ദുമതം വേരുറപ്പിച്ചു. ജൈന, ബുദ്ധമതങ്ങളുടെ സ്വാധീനത ഇല്ലാതാക്കിയ ബ്രാഹ്മണ ഹിന്ദുമതം ദ്രാവിഡ സങ്കല്‌പങ്ങളെയും ദേവതകളെയുമെല്ലാം സ്വാംശീകരിച്ചു വളര്‍ന്നു.[[B029]] 

കുലശേഖര ചക്രവര്‍ത്തിമാരുടെ കാലത്താണ്‌ ഹിന്ദുമതം വമ്പിച്ച വളര്‍ച്ച നേടിയത്‌. ശങ്കരാചാര്യര്‍ (788 - 820) നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ ഉടനീളം തന്നെ ഹിന്ദുമതത്തിന്‌ ഉണര്‍വും സംഘടിത സ്വഭാവവും നല്‍കി. ഇന്ത്യന്‍ തത്ത്വചിന്തക്ക്‌ മഹത്തായ സംഭാവനകളാണ്‌ തന്റെ കൃതികളിലൂടെ ശങ്കരാചാര്യര്‍ നല്‍കിയത്‌. ഹിന്ദുമതത്തിന്റെ വളര്‍ച്ച സ്വാഭാവികമായും ക്ഷേത്രങ്ങളുടെ രൂപപ്പെടലിനും വഴി തെളിച്ചു. എ.ഡി.ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഒട്ടേറെ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നു. ദ്രാവിഡ ദൈവങ്ങള്‍ പലതും ഹിന്ദു ദൈവങ്ങളായി മാറ്റപ്പെടുകയും ചെയ്‌തു. ക്ഷേത്രഭരണസമിതികളും ഇതിനു പിന്നാലേ ഉണ്ടായി. ക്ഷേത്രഭരണത്തിനുള്ള നിയമങ്ങളും വ്യവസ്ഥകളും രേഖപ്പെടുത്തിയിട്ടുള്ള മൂഴിക്കുളം കച്ചം പ്രസിദ്ധമാണ്‌. എറണാകുളത്തെ പറവൂരിനടുത്തുള്ള മൂഴിക്കുളത്ത്‌ നാടുവാഴികളും ക്ഷേത്രാധികാരികളും ഒമ്പതാം നൂറ്റാണ്ടില്‍ ചേര്‍ന്ന പൊതുയോഗത്തെയാണ്‌ മൂഴിക്കുളം കച്ചം എന്നു പറയുന്നത്‌. ഒട്ടേറെ മറ്റു കച്ചങ്ങളുമുണ്ട്‌. അക്കാലത്തെ രാജകീയ ശാസനങ്ങള്‍ കച്ചങ്ങളെയും ക്ഷേത്രങ്ങളെയും പറ്റിയുള്ള വില പിടിച്ച പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.[[B030]] 

മതവും ക്ഷേത്രങ്ങളും കലയ്‌ക്കും വിജ്ഞാന വിതരണത്തിനും പ്രോത്സാഹനം നല്‍കി. കൂത്ത്‌, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ ഉണ്ടായത്‌ ഒമ്പതാം നൂറ്റാണ്ടു മുതലാണ്‌. ശില്‌പ കലയും വാസ്‌തു വിദ്യയും ഒപ്പം വികസിച്ചു. മൂഴിക്കുളം ശാല, തിരുവല്ലാശാല തുടങ്ങിയവ പോലുള്ള ഒട്ടേറെ വിദ്യാകേന്ദ്രങ്ങളും കുലശേഖരകാലത്ത്‌ കേരളത്തില്‍ പലഭാഗങ്ങളിലായി ഉണ്ടായി. ക്ഷേത്രങ്ങളില്‍ വേദപാരായണവും മതസംഹിതകളില്‍ പരീക്ഷകളും ഉണ്ടായിരുന്നു. ഋഗ്വേദ വൈദഗ്‌ധ്യം പരീക്ഷിക്കുന്ന കടവല്ലൂര്‍ അന്യോന്യം ഇതിനു മാതൃകയാണ്‌. ബുദ്ധ ജൈന മതങ്ങള്‍ പിന്തള്ളപ്പെട്ടുവെങ്കിലും ക്രിസ്‌തുമതത്തിനും ജൂതമതത്തിനും ഒട്ടേറെ അവകാശങ്ങള്‍ കുലശേഖര കാലത്ത്‌ ലഭിച്ചിരുന്നു.[[B031]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.