കൂടിയാട്ടം


പ്രാചീന സംസ്‌കൃത നാടകങ്ങളുടെ കേരളീയമായ രംഗാവതരണരീതിയാണ്‌ കൂടിയാട്ടം എന്ന പുരാതന കലാരൂപം. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള കൂടിയാട്ടത്തെ വിശ്വപൈതൃക കലയായി യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്‌. ചാക്യാര്‍, നമ്പ്യാര്‍ സമുദായങ്ങള്‍ അവതരിപ്പിക്കുന്ന ഈ ക്ഷേത്രകല കൂത്തമ്പലങ്ങളിലാണ്‌ സാധാരണ അരങ്ങേറുന്നത്‌. സുദീര്‍ഘമായ പരിശീലനത്തിലൂടെയാണ്‌ കൂടിയാട്ടം അവതരിപ്പിക്കാനാവുക.[[G009]] 

കൂടിച്ചേര്‍ന്നുള്ള അഭിനയം എന്നാണ്‌ 'കൂടിയാട്ടം' എന്ന പദത്തിനര്‍ത്ഥം. അഭിനയത്തിനാണ്‌ കൂടിയാട്ടത്തില്‍ പ്രാധാന്യം. ഭരതന്റെ 'നാട്യശാസ്‌ത്ര'ത്തില്‍ പറയുന്ന നാല്‌ അഭിനയരീതികളായ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിവ കൂടിയാട്ടത്തില്‍ ഒത്തു ചേരുന്നു. ഹസ്‌തമുദ്രകള്‍ ഉപയോഗിച്ചുള്ള വിസ്‌തരിച്ച അഭിനയവും ഇളകിയാട്ടം, പകര്‍ന്നാട്ടം, ഇരുന്നാട്ടം തുടങ്ങിയ സവിശേഷ അഭിനയ രീതികളും കൂടിയാട്ടത്തിലുണ്ട്‌.[[G010]] 

സംസ്‌കൃത നാടകങ്ങളാണ്‌ കൂടിയാട്ടത്തിന്‌ ഉപയോഗിക്കുന്നത്‌. നാടകം മുഴുവന്‍ അവതരിപ്പിക്കുന്ന പതിവില്ല. മിക്കവാറും ഒരു അങ്കം മാത്രമായിരിക്കും അഭിനയിക്കുക. അങ്കങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതിനാല്‍ പലപ്പോഴും അങ്കങ്ങളുടെ പേരിലാണ്‌ കൂടിയാട്ടം അറിയപ്പെടുന്നത്‌. വിച്ഛിന്നാഭിഷേകാങ്കം, മായാസീതാങ്കം, ശൂര്‍പ്പണഖാങ്കം എന്നിങ്ങനെയുള്ള പേരുകള്‍ വന്നത്‌ നാടകത്തിലെ ആ അങ്കങ്ങള്‍ മാത്രം അവതരിപ്പിക്കുന്നതു കൊണ്ടാണ്‌. ഭാസന്റെ 'പ്രതിമാ', 'അഭിഷേകം', 'സ്വപ്‌ന വാസവദത്തം', 'പ്രതിജ്ഞായൗഗന്ധരായണം', 'ഊരുഭംഗം', 'മധ്യമവ്യായോഗം', 'ദൂതവാക്യം' ശ്രീ ഹര്‍ഷന്റെ 'നാഗാനന്ദം', ശക്തിഭദ്രന്റെ 'ആശ്ചര്യചൂഡാമണി', കുലശേഖരവര്‍മന്റെ 'സുഭദ്രാധനഞ്‌ജയം', 'തപതീസംവരണം', നീലകണ്‌ഠന്റെ 'കല്യാണ സൗഗന്ധികം', മഹേന്ദ്രവിക്രമ വര്‍മന്റെ 'മത്തവിലാസം', ബോധായനന്റെ 'ഭഗവദ്ദജ്ജുകീയം' തുടങ്ങിയ സംസ്‌കൃത നാടകങ്ങളാണ്‌ കൂടിയാട്ടത്തിന്‌ ഉപയോഗിക്കുന്നത്‌. നാടകത്തിലെ ഒരു അങ്കം കൂടിയാട്ടമായി അവതരിപ്പിക്കാന്‍ ഏകദേശം എട്ടു ദിവസത്തോളം വേണം. 41 ദിവസം വരെയുള്ള രംഗാവതരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന്‌ അതൊന്നും പതിവില്ല. കൂത്തമ്പലത്തിലെ രംഗവേദിയില്‍ നിലവിളക്കിനു മുന്നിലായാണ്‌ കൂടിയാട്ടത്തിലെ നടന്മാര്‍ അഭിനയിക്കുന്നത്‌. ഇരുന്ന്‌ അഭിനയിക്കേണ്ട സന്ദര്‍ഭങ്ങള്‍ക്കു വേണ്ടി ഒന്നോ രണ്ടോ പീഠങ്ങളും രംഗത്തുണ്ടായിരിക്കും. ഓരോ കഥാപാത്രവും ആദ്യം പ്രവേശിക്കുമ്പോള്‍ തിരശ്ശീല പിടിക്കും. മിഴാവാണ്‌ കൂടിയാട്ടത്തിലെ പ്രധാന വാദ്യം. ഇടയ്‌ക്ക, ശംഖ്‌, കുറുംകുഴല്‍, കുഴിത്താളം എന്നിവ മറ്റു വാദ്യങ്ങള്‍. 

സവിശേഷമായി നിര്‍മിച്ചിട്ടുള്ള കൂത്തമ്പലങ്ങളാണ്‌ കൂടിയാട്ടത്തിന്റെ രംഗവേദി. ക്ഷേത്രങ്ങളിലാണ്‌ കൂത്തമ്പലങ്ങള്‍ നിര്‍മിച്ചിരുന്നത്‌.[[G011]] 

കൂത്തമ്പലങ്ങളുള്ള ക്ഷേത്രങ്ങള്‍ :
1. തിരുമാന്ധാം കുന്ന്‌
2. തിരുവാര്‍പ്പ്‌
3. തിരുവാലത്തൂര്‍ (കൊടുമ്പ)
4. ഗുരുവായൂര്‍
5. ആര്‍പ്പൂക്കര
6. കിടങ്ങൂര്‍
7. പെരുവനം
8. തിരുവേഗപ്പുറ
9. മൂഴിക്കുളം
10. തിരുനക്കര
11. ഹരിപ്പാട്‌
12. ചെങ്ങന്നൂര്‍
13. ഇരിങ്ങാലക്കുട
14. തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം.[[G012]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.