ചുവര്‍ച്ചിത്രകല

ക്ഷേത്രങ്ങളിലും രാജമന്ദിരങ്ങളിലും കുമ്മായച്ചുവരുകളില്‍ വരച്ചിട്ടുള്ളവയാണ്‌ ചുവര്‍ച്ചിത്രങ്ങള്‍ (Murals) കേരളത്തിലെ ചുവര്‍ച്ചിത്രപാരമ്പര്യത്തിന്‌ പത്തു നൂറ്റാണ്ടിന്റെ തുടര്‍ച്ചയായ ചരിത്രമുണ്ട്‌. (1) യഥാതഥ ശൈലിയിലുള്ളവയല്ല ചുവര്‍ച്ചിത്രങ്ങള്‍. 

തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കല്‍, തലയോലപ്പറമ്പ്‌ പുണ്ഡരീകപുരം, തൃപ്രയാര്‍ പനയന്നാര്‍കാവ്‌, ലോകനാര്‍ക്കാവ്‌, ആര്‍പ്പൂക്കര, തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം, കോഴിക്കോട്‌ തളി, ഏറ്റുമാനൂര്‍ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂര്‍കോട്ട തുടങ്ങിയ ക്ഷേത്രങ്ങളിലും പദ്‌മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം തുടങ്ങിയ കൊട്ടാരങ്ങളിലുമെല്ലാം ചുവര്‍ച്ചിത്രങ്ങള്‍ കാണാം. അകപ്പറമ്പ്‌, കാഞ്ഞൂര്‍. തിരുവല്ല, കോട്ടയം ചെറിയ പള്ളി, ചേപ്പാട്‌, അങ്കമാലി തുടങ്ങിയ ക്രൈസ്‌തവ ദേവാലയങ്ങളിലും ചുവര്‍ചിത്രങ്ങളുണ്ട്‌. 

കാവിച്ചുവപ്പ്‌, പച്ച, വെള്ള, കറുപ്പ്‌, എന്നീ വര്‍ണ്ണങ്ങളാണ്‌ പ്രധാനമായും ചുവര്‍ച്ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത്‌. ചായില്യം, മനയോല, തുരിശ്‌, എരവിക്കറ, നീലഅമരി, ചാണകം, വെട്ടുകല്ല്‌, ഗോമൂത്രം തുടങ്ങിയ ഒട്ടേറെ വസ്‌തുക്കള്‍ ഉപയോഗിച്ചാണ്‌ ചായങ്ങള്‍ നിര്‍മ്മിച്ചിരുന്നത്‌. മതാത്മകമായ പ്രമേയങ്ങളാണ്‌ ഈ ചിത്രങ്ങളില്‍ കാണാനാവുക. ആധുനികകാലത്ത്‌ മമ്മിയൂര്‍ കൃഷ്‌ണന്‍ കുട്ടി നായരുടെ നേതൃത്വത്തില്‍ ചുമര്‍ ചിത്രകലയ്‌ക്ക്‌ പുനര്‍ജീവന്‍ നല്‍കാന്‍ സാര്‍ത്ഥകമായ ശ്രമങ്ങള്‍ നടന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.