Tuesday, October 4, 2011 |
0
അഭിപ്രായ(ങ്ങള്)
അനുഷ്ഠാനകലകളില് കലാകാരന്മാരുടെ മുഖത്ത് നടത്തുന്ന ചായമിടലാണ് മുഖത്തെഴുത്ത്. കേരളത്തിന്റെ നാടോടി ചിത്രകലാപാരമ്പര്യം ഇതില്‍ തെളിഞ്ഞു കാണാം. മുടിയേറ്റ്, തെയ്യം, തിറ, കാളികെട്ട്, കാളിയൂട്ട്, തുള്ളല്‍, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, കൂത്ത്, തുടങ്ങിയ കലാരൂപങ്ങളിലെല്ലാം മുഖത്തെഴുത്തുണ്ട്. പുള്ളിട്ടെഴുത്ത്, ശംഖിട്ടെഴുത്ത്, ഹനുമാന് കണ്ണിട്ടെഴുത്ത്, മാന്‍കണ്ണിട്ടെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, അഞ്ചുപുള്ളിയിട്ടെഴുത്ത് തുടങ്ങിയവയാണ് പരമ്പരാഗതമായി പിന്തുടരുന്ന മുഖത്തെഴുത്തു രീതികള്‍. അനുഷ്ഠാന കലാകാരന് കെട്ടിയാടുന്ന ദേവതാരൂപത്തിന്റെ വൈകാരിക ഭാവത്തിനനുസരിച്ചായിരിക്കും മുഖത്തെഴുത്ത് നടത്തുന്നത്. |
0 അഭിപ്രായ(ങ്ങള്):
Post a Comment